ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് സിദ് ശ്രീറാം; മനോഹരം ഈ പ്രണയഗാനം: വീഡിയോ
ചില പ്രണയങ്ങള്‍ മനോഹരങ്ങളാണ്. പ്രണയ ഗാനങ്ങള്‍ക്കെന്നും ആസ്വാദകരും ഏറെയാണ്. മനോഹരമായ ഒരു മഴനൂല് പോലെ അവയങ്ങനെ പ്രേക്ഷക മനസുകളിലേക്ക് പെയ്തിറങ്ങുന്നു. കാലാന്തരങ്ങള്‍ക്കുമപ്പുറം പ്രേക്ഷക മനസുകളില്‍ ഇത്തരം മനോഹര പ്രണയ ഗാനങ്ങള്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കാറുമുണ്ട്. ആസ്വാദകര്‍ക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാന്‍ മനോഹരമായൊരു പ്രണയഗാനംകൂടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ് തെന്നിന്ത്യന്‍ യുവഗായകന് സിദ് ശ്രീറാം.
വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികവോടെ അവതരിപ്പിച്ച് ജനസ്വീകാര്യത നേടിയ നീരജ് മാധവ് പ്രധാന കഥാപാത്രമായെത്തുന്ന ഗൗതമന്റെ രഥം എന്ന ചിത്രത്തിലെ പ്രണയഗാനമാണ് ശ്രദ്ധ നേടുന്നത്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. സിദ് ശ്രീറാമിന്റെ ആര്‍ദ്രമായ ആലാപനം തന്നെയാണ് ഗാനത്തിന്റെ ആകര്‍ഷണം. ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചു നില്ക്കുന്നു. നവാഗതനായ അങ്കിത് മേനോന് ആണ് സംഗീത സംവിധായകന്.
Read more: ദേ, ഇതാണ് ‘മുക്കാല…’ പാട്ടിനൊപ്പം കിടിലന്‍ ചുവടുകള്‍വെച്ച് വിസ്മയിപ്പിച്ച ആ ഡാന്‍സര്‍: വീഡിയോ
ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക്, മലയാളം ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ…’, ‘കണ്ണാന കണ്ണേ…’ ‘മധുപോലെ പെയ്ത മഴയില്‍…’, ‘പറയുവാന്‍ ഇതാദ്യമായി…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച ഗായകനാണ് സിദ് ശ്രീറാം.
നവാഗതനായ ആനന്ദ് മേനോന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഗൗതമന്റെ രഥം’. ചിത്രത്തില്‍ നായകനെപ്പോലെ തന്നെ പ്രാധാന്യം ഉണ്ട് ഒരു നാനോ കാറിനും. ചിത്രത്തിന്റെ പേരു പോലെതന്നെ ഗൗതമന്റെ രഥം എന്ന വേഷമാണ് നാനോ കൈകാര്യം ചെയ്യുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ‘ഗൗതമന്റെ രഥം’.
കിച്ചാപ്പൂസ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് സി എം ഡി കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്, ദേവി അജിത്, ബിജു സോപാനം, കലാഭവന്‍ പ്രജോദ്, കൃഷ്ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് ചിത്രത്തിലെ നായിക. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്.