‘അന്ന് ഫോട്ടോ എടുക്കാനുള്ള ആഗ്രഹം സാധിച്ചു തന്ന മമ്മൂക്ക, ഇന്ന് അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം തന്നു’- ഹൃദയം തൊടുന്ന കുറിപ്പുമായി വെങ്കിടേഷ്

February 3, 2020

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി പുതുമുഖങ്ങൾക്ക് ഒട്ടേറെ അവസരങ്ങൾ നൽകുന്നയാളാണ്. പുതുമുഖ സംവിധായകരാകട്ടെ, അഭിനേതാക്കളാകട്ടെ അവസരങ്ങൾ വരുമ്പോൾ കൃത്യമായി അവർക്ക് മമ്മൂട്ടി വഴിയൊരുക്കി നൽകാറുണ്ട്. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിനെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് പുതുമുഖ താരം വെങ്കിടേഷ്.

റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന വെങ്കിടേഷ് മമ്മൂട്ടിക്കൊപ്പം ഫോട്ടോ എടുക്കാൻ അവസരം ലഭിച്ചതുമുതൽ ഒന്നിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചത് വരെയുള്ള കാര്യങ്ങൾ ഒരു ചിത്രത്തിലൂടെ പങ്ക് വയ്ക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വെങ്കിടേഷ് മമ്മൂട്ടിക്കൊപ്പമുള്ള നിമിഷം പങ്കുവെച്ചത്.

വെങ്കിടേഷിന്റെ കുറിപ്പ്;

‘ദൈവത്തിനു നന്ദി. ‘ദി പ്രീസ്റ്റ്’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി. അതു നൽകിയ പ്രിയപ്പെട്ട മമ്മൂക്കയോട് ഒരായിരം നന്ദിയും കടപ്പാടും. അന്ന് ഓഡിയോ ലോഞ്ചിൽ ഫോട്ടോ എടുക്കാനുള്ള ആഗ്രഹം സാധിച്ചു തന്ന മമ്മൂക്ക , ഇന്ന് അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം തന്നു. വീണ്ടും കിളി പറന്ന നിമിഷം. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. അതോടൊപ്പം ആന്റോ ജോസഫ്  ചേട്ടനോടും ഉണ്ണികൃഷ്ണൻ സാറിനോടും ജോഫിൻ ടി ചാക്കോ  ചേട്ടനോടും ദീപു പ്രദീപ് ചേട്ടനോടും ബാദുഷ ഇക്കയോടും അഖിൽ ജോർജ് ചേട്ടനോടും മിഖൈലി വിമലിനോടും ഒപ്പം ഈ സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. എന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒരുപാട് നന്ദി. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ’.

Read More:‘ഇത് ആശ്ചര്യമായിരിക്കുന്നു’- സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നതിൽ ആവേശം പങ്കുവെച്ച് നയൻതാര

മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം മഞ്ജു വാര്യർ പങ്കുവെച്ചിരുന്നു.