നടക്കാതെ പോയ സ്വപ്നങ്ങളെ കുറിച്ച് അല്ലു അർജുൻ
തെലുങ്ക് സൂപ്പർതാരമായ അല്ലു അർജുന് കേരളത്തിലും ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ അല്ലു അർജുൻ ചിതങ്ങൾ കേരളത്തിലും പ്രദർശനത്തിന് എത്താറുണ്ട്. സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുമ്പോഴും തന്റെ സ്വപ്നങ്ങൾ ഇതൊന്നുമായിരുന്നില്ലെന്നു വ്യക്തമാക്കുകയാണ് അല്ലു അർജുൻ.
അഭിനേതാവ് ആകുന്നതിന് മുമ്പ് ആരാവാനായിരുന്നു ആഗ്രഹം എന്ന ചോദ്യത്തിനാണ് അല്ലു മറുപടി നൽകിയത്. ‘തുടക്കത്തിൽ പിയാനോ ടീച്ചര്‍ ആകാനായിരുന്നു ആഗ്രഹം. അല്ലെങ്കില്‍ മാര്‍ഷ്യല്‍ ആര്‍ട്സ് ടീച്ചര്‍. ഇടയ്ക്ക് നാസയില്‍ ജോലി ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു’ അല്ലു അർജുൻ പറയുന്നു.
അല്ലു അർജുൻ നായകനായി ഏറ്റവുമൊടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘അല വൈകുണ്ഠപുരമുലോ’. ചിത്രത്തിൽ അല്ലു അർജുന്റെ അച്ഛൻ വേഷത്തിൽ ജയറാം എത്തിയിരുന്നു. അമ്മ വേഷത്തിൽ തബുവും എത്തി.
Read More: ‘ഹലാൽ ലൗ സ്റ്റോറി’യിൽ അതിഥി വേഷത്തിൽ പാർവതി
മലയാള താരം ഗോവിന്ദ് പദ്മസൂര്യയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഒരു ഫാമിലി എന്റർടൈനർ ആണ് ചിത്രം. പതിവ് അല്ലു അർജുൻ ചിത്രങ്ങളുടെ പോലെ ആക്ഷനും പ്രാധാന്യമുണ്ട്. ചിത്രം 200 കോടി കളക്ഷൻ നേടി.