ഓസ്കർ വേദിയിൽ കൊറിയൻ ഭാഷയിൽ സംസാരിച്ച് ‘പാരസൈറ്റ്’ സംവിധായകൻ- വിമർശനങ്ങളെ പ്രതിരോധിച്ച് സിനിമ പ്രേമികൾ

February 10, 2020

ചരിത്ര നിമിഷം തന്നെയായിരുന്നു ഓസ്കർ വേദിയിൽ ‘പാരസൈറ്റി’ലൂടെ പിറന്നത്. നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ് സ്വന്തമാക്കിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച അന്തർദേശിയ ചിത്രം എന്നിങ്ങനെയുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഓസ്കർ വേദിയിൽ തിളങ്ങിയ ആദ്യ ഏഷ്യൻ ചിത്രമായി ‘പാരസൈറ്റ്’.

പുരസ്‌കാര വേദിയിൽ ആദ്യത്തെ വാചകത്തിനു ശേഷം കൊറിയൻ ഭാഷയിൽ വളരെ വികാര നിർഭരനായാണ് പാരസൈറ്റ് സംവിധായകൻ ബോങ് ജു ഹോ സംസാരിച്ചത്. പരിഭാഷപ്പെടുത്തുവാനും ഒപ്പം ആളുണ്ടായിരുന്നു. എന്നാൽ പ്രസംഗത്തിന് ശേഷം വംശീയപരമായി അദ്ദേഹം ട്വിറ്ററിൽ അധിക്ഷേപിക്കപ്പെട്ടു.

അമേരിക്കൻ ടി വി അവതാരകനായ ജോൺ മില്ലർ ആണ് ട്വിറ്ററിൽ ബോങ് ജു ഹോവിനെ കുറിച്ച് കുറിച്ചത്. ‘ഗ്രേറ്റ് ഹോണർ , താങ്ക് യു’ എന്ന് പറഞ്ഞതിന് ശേഷം അദ്ദേഹം കൊറിയൻ സംസാരിച്ചുവെന്നും ഇങ്ങനെയുള്ളവർ അമേരിക്കയെ നശിപ്പിക്കുമെന്നുമാണ് ജോൺ മില്ലർ പറഞ്ഞത്. എന്നാൽ ശക്തമായ എതിർപ്പാണ് അദ്ദേഹം നേരിട്ടത്.

Read More:അന്ന് സത്യൻ അന്തിക്കാടിന്റെ വക ‘വധുവിനെ ആവശ്യമുണ്ട്’; ഇന്ന് മകന്റെ വക ‘വരനെ ആവശ്യമുണ്ട്’- വൈറലായി അച്ഛന്റെയും മകന്റെയും ആദ്യ ചിത്രങ്ങളുടെ സാമ്യത

അത്രയും സന്തോഷം നിറഞ്ഞ വേദിയിൽ അദ്ദേഹത്തിന് മാതൃഭാഷ സംസാരിക്കുന്നതിൽ ഒരു തടസവുമില്ലെന്നും, താങ്കളുടേത് അമിത വികാര പ്രകടനമാണെന്നുമാണ് ആളുകൾ കുറിച്ചത്.