‘കഥകളുടെ രാജാവിനെ മടയില്‍ പോയി കണ്ടു; ഒരു കിടിലന്‍ കഥ എഴുതി തരാമെന്ന് സമ്മതിച്ചിട്ടുണ്ട്’- ഡെന്നീസ് ജോസഫും ഒമർ ലുലുവും ഒന്നിക്കുന്നു

February 23, 2020

ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ഒമർ ലുലു ചിത്രം ഒരുങ്ങുന്നു. ഹിറ്റ് മേക്കറിനൊപ്പം പുതിയ ചിത്രത്തിനായി ഒന്നിക്കുന്ന വാർത്ത ഒമർ ലുലു തന്നെയാണ് പുറത്ത് വിട്ടത്.

‘ഇന്ന് അങ്ങനെ കഥകളുടെ രാജാവിനെ മടയില്‍ പോയി കണ്ടു. ഒരു കിടിലന്‍ കഥ എഴുതി തരാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാക്കി വഴിയേ പറയാം’ എന്നാണ് ഒമർ ലുലു ടെന്നീസ് ജോസഫിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

കോമഡി ചിത്രങ്ങളിലൂടെയാണ് ഒമർ ലുലു ശ്രദ്ധേയനായത്. ഒമർ ലുലു സംവിധാനം ചെയ്ത് അരുൺ നായകനായ ‘ധമാക്ക’ എന്ന ചിത്രമാണ് ഏറ്റവുമൊടുവിലായി തിയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകർക്കിടയിൽ വലിയ ചലനം സൃഷ്ടിക്കാൻ ‘ധമാക്ക’യ്ക്ക് സാധിച്ചു.

Read More:കുട്ടികളുടെ ക്രിക്കറ്റിനിടെ നായയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്; വൈറല്‍ വീഡിയോ

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കർ ആണ് ഡെന്നീസ് ജോസഫ്. ‘നിറക്കൂട്ട്’, ‘രാജാവിന്റെ മകന്‍’, ‘ന്യൂഡല്‍ഹി’, ‘നമ്പര്‍ 20 മദ്രാസ് മെയില്‍’, ‘കോട്ടയം കുഞ്ഞച്ചന്‍’ എന്നീ ചിത്രങ്ങളൊക്കെ ഡെന്നീസ് ഒരുക്കിയതാണ്. പ്രിയദര്‍ശന്‍ ചിത്രം ‘ഗീതാഞ്ജലി’ ആണ് ഡെന്നീസ് തിരക്കഥ ഒരുക്കിയ അവസാന സിനിമ.