മഞ്ഞിലൂടെ സ്ലെഡ്ജില്‍ കൂളായി സ്വയം തെന്നി നീങ്ങുന്ന നായ; വൈറല്‍ വീഡിയോ

February 5, 2020

സമൂഹമാധ്യമങ്ങള്‍ മികച്ച ജനസ്വീകാര്യത നേടിയതോടെ പലപ്പോഴും കൗതുകവും രസകരവുമായ കാഴ്ചകളാണ് കാഴ്ചക്കാര്‍ക്ക് മുന്നിലേക്കെത്തുന്നത്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളുമൊക്കെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു നായയാണ് സമൂഹമാധ്യമങ്ങളിലെ താരം.

മഞ്ഞിലൂടെ സ്വയം തെന്നി നീങ്ങുന്ന നായയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മഞ്ഞിലൂടെ സ്ലെഡ്ജില്‍ യാത്ര ചെയ്യുകയാണ് ഈ നായ. സംഭവം ഇങ്ങനെ: നിറയെ മഞ്ഞു പുതച്ചു കിടക്കുന്ന സ്ഥലം. സമീപത്തായി കിടന്ന ഒരു പ്ലാസ്റ്റിക് സ്ലെഡ്ജ് നായ കടിച്ചെടുത്തുകൊണ്ടു വരുന്നു. പിന്നെ അതില്‍ കയറിക്കിടന്ന് താഴേയ്ക്ക് തെന്നി നീങ്ങി. താഴെയെത്തിയ നായ ഇതേ വിനോദം വീണ്ടും ആവര്‍ത്തിക്കുന്നതും വീഡിയോയില്‍ കാണാം.

Read more: റോഡിലേക്ക് വീണ പാത്രം വീട്ടുടമയ്ക്ക് എടുത്ത് നല്‍കുന്ന ആന: വൈറല്‍ വീഡിയോ

നിരവധിപ്പേരാണ് രസകരമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. മനുഷ്യര്‍ക്ക് മാത്രമല്ല മഞ്ഞിലൂടെ സ്ലെഡ്ജില്‍ യാത്രചെയ്യാന്‍ മൃഗങ്ങള്‍ക്കും ഇഷ്ടമാണെന്ന് തെളിയിക്കുകയാണ് ഈ നായ.