‘കുറുപ്പും റോക്കി ഭായിയും കണ്ടുമുട്ടിയപ്പോൾ’- ചിത്രം പങ്കുവെച്ച് ദുൽഖർ സൽമാൻ

February 5, 2020

‘കെ ജി എഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെ തരംഗമായ നടനാണ് യാഷ്. റോക്കി ഭായ് എന്ന കഥാപാത്രത്തിലൂടെയാണ് യാഷ് ആരാധക ലക്ഷങ്ങളെ സമ്പാദിച്ചത്. മലയാളത്തിലും റോക്കി ഭായിക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ റോക്കി ഭായിക്കൊപ്പം ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.

‘കുറുപ്പ്’ ലുക്കിലുള്ള ചിത്രമാണ് ദുൽഖർ സൽമാൻ പങ്കുവെച്ചത്. മലയാളത്തിന്റെ റോക്കിങ് സ്റ്റാറും യാഷും ഒന്നിച്ചുള്ള ചിത്രം ഇരുവരുടെയും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ‘കുറുപ്പും റോക്കി ഭായിയും കണ്ടുമുട്ടിയപ്പോൾ..’ എന്നാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്.

‘കുറുപ്പി’ന്റെ ഷൂട്ടിങ്ങിനായി മംഗളൂരുവിൽ എത്തിയപ്പോഴാണ് ദുൽഖർ സൽമാൻ യാഷിനെ സന്ദർശിച്ചത്. യാഷിന്റെ ആതിഥേയ മര്യാദ ഹൃദയത്തിൽ തൊട്ടുവെന്നും ഇനി അടുത്ത ഷെഡ്യുളിൽ കാണാം എന്നുമാണ് ദുൽഖർ സൽമാൻ കുറിച്ചിരിക്കുന്നത്.

അതേസമയം, ‘കെ ജി എഫ് 2’ വിനായുള്ള തയ്യാറെടുപ്പിലാണ് യാഷ്. ‘കെ ജി എഫ് 2’വിനായി കാത്തിരിക്കുന്നുവെന്നും ദുൽഖർ സൽമാൻ കുറിച്ചിട്ടുണ്ട്.

‘സെക്കൻഡ് ഷോ’, ‘കൂതറ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സുകുമാരക്കുറുപ്പ്. ഏറെക്കാലമായി ആളുകൾ കാത്തിരുന്ന ചിത്രമാണ് ‘സുകുമാരക്കുറുപ്പ്’. 

Read More:ഈ വിവരങ്ങൾ ഒന്നും ഫേസ്ബുക്കിൽ പങ്കുവയ്ക്കരുത്!

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ‘സുകുമാരക്കുറുപ്പി’ന്റെ ജീവിതം ഇപ്പോൾ സിനിമയാകാൻ പോകുന്നത്. ജിതിന്‍ കെ ജോസ്, ജിഷ്ണു ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ദുൽഖർ സൽമാന്‍ ആണ്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായെത്തുന്നു.