കുറുപ്പ് ലുക്ക് അല്ല, ഇനി ക്യൂട്ട് ലുക്ക്- പുത്തൻ രൂപത്തിൽ ദുൽഖർ സൽമാൻ

February 28, 2020

ഓരോ കഥാപാത്രത്തിനായും താരങ്ങൾ നടത്തുന്ന രൂപ മാറ്റങ്ങൾ എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. മലയാള സിനിമയിലെ യുവ താരങ്ങളെല്ലാം ഇക്കാര്യത്തിൽ മുൻപന്തിയിലുമാണ്. ‘ആടുജീവിത’ത്തതിനായി പൃഥ്വിരാജ് നടത്തിയ ഗംഭീര മെയ്‌ക്കോവറിനിടയിൽ ദുൽഖർ സൽമാന്റെ പുതിയ ലുക്കും ശ്രദ്ധിക്കപ്പെടുകയാണ്.

ക്ലീൻ ഷേവ് ചെയ്ത് മുടി സ്ട്രെയിറ്റ് ചെയ്ത് ക്യൂട്ട് ലുക്കിലാണ് ദുൽഖർ ഇപ്പോൾ. ‘കുറുപ്പ്’ എന്ന ചിത്രത്തിൽ ഫ്രഞ്ച് താടിയൊക്കെയായി വളരെ ഗംഭീര ലുക്കിലായിരുന്നു താരം. ഇപ്പോൾ ഒരു കോളേജ് വിദ്യാർത്ഥിയെ പോലെ കൂൾ ലുക്കിലുമാണ്.

‘വാൻ’ എന്ന തമിഴ് ചിത്രത്തിനായുള്ള ലുക്കാണിതെന്നാണ് ആരാധകർ പറയുന്നത്. ഓരോ സിനിമയിലും പല ലുക്കുകൾ സ്ഥിരമായി പരീക്ഷിക്കാറുള്ള ആളാണ് ദുൽഖർ സൽമാൻ.

Read More:‘ഇത്തരത്തിലുള്ള അവസാന സംഭവമാകട്ടെ ഇത്’- ദേവനന്ദയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ ലോകം

2020ൽ ഒട്ടേറെ പ്രോജക്ടുകളുടെ ഭാഗമാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ ഒരു പോലീസ് വേഷത്തിലും എത്തുന്നുണ്ട് താരം. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ നിർമാണ രംഗത്തേക്കും കടന്നിരിക്കുകയാണ്. ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങളും നിർമിക്കുന്നത് ദുൽഖർ സൽമാൻ ആണ്.