ജയിലിനുള്ളില്‍ എഫ്എം റേഡിയോ; തടവുകാര്‍ക്കും ആസ്വദിക്കാം ഇനിമുതല്‍ സംഗീതം
കണ്ണൂര്‍ സബ് ജയിലിലെ തടവുകാര്‍ക്ക് ഇനി മുതല്‍ സംഗീതം ആസ്വദിക്കാം. ഇതിന്റെ ഭാഗമായി ജയിലിനുള്ളില്‍ എഫ്എം റേഡിയോ സ്ഥാപിച്ചു. ജയില്‍ ഡിജിപി ഋഷിരാജ് സിങ് ആണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
വിശ്രമവേളകളിലായിരിക്കും തടവുകാര്‍ക്ക് സംഗീതം ആസ്വദിക്കാന്‍ അവസരം. സംഗീതത്തിലൂടെ തടവുകാരുടെ മാനസിക പരിവര്‍ത്തനമാണ് ലക്ഷ്യംവയ്ക്കുന്നത്. രാവിലെ ആറ് മണി മുതല്‍ എട്ട് മണി വരെയും വൈകിട്ട് ആറു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയും തടവുകാര്‍ക്ക് എഫ്എം റേഡിയോയിലൂടെ സംഗീതം ആസ്വദിക്കാം.
Read more: ബോംബെ ജയശ്രീക്കൊപ്പം ‘ശ്ലീവാച്ചന്റെ മാലാഖ’യുടെ പാട്ട്: വീഡിയോ
റേഡിയോ പദ്ധതിക്ക് പുറമെ സംസ്ഥാനത്തെ ജയില്‍ തടവുകാരുടെ ഉന്നമനത്തിനായി മറ്റ് പദ്ധതികളും നടപ്പിലാക്കുമെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഇനിമുതല്‍ ജയിലില്‍ നിര്‍മിക്കുന്ന തുണിസഞ്ചികളും വിപണിയിലെത്തും.