ചിന്തയിലാണ്ട് ടൊവിനോ തോമസ്; ‘ഫോറൻസിക്’ പുതിയ പോസ്റ്ററെത്തി

February 11, 2020

ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് ‘ഫോറൻസിക്’. കുറ്റാന്വേഷണ സിനിമയായ ‘ഫോറൻസികി’ൽ ടൊവിനോയുടെ നായികയായി എത്തുന്നത് മംമ്ത മോഹൻദാസ് ആണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്.

സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ തോമസ് എത്തുന്നത്. ഫോറൻസിക് സയൻസിനെ ആസ്പദമാക്കി ഒരു മുഴുനീള ചിത്രം മലയാളത്തിൽ ഒരുങ്ങുന്നത് ആദ്യമാണ്.

‘സയൻസ് ഓഫ് ക്രൈം’ എന്ന ടാഗ് ലൈനിലാണ് ചിത്രമെത്തുന്നത്. നവാഗതരായ അനസ് ഖാൻ, അഖിൽ പോൾ എന്നിവരാണ് ‘ഫോറൻസിക്’ ഒരുക്കുന്നത്. ടോവിനോ തോമസിനൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. പതിനേഴോളം ബാലതാരങ്ങളാണ് അഭിനയിക്കുന്നത്. അനസ് ഖാനും അഖിൽ പോളുമാണ് തിരക്കഥ ഒരുക്കുന്നത്. സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ തോമസ് എത്തുന്നത്.

അഖില്‍ ജോർജ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ജെയ്ക്‌സ് ബിജോയ്.
നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!