‘ഞങ്ങൾ തടിയന്മാരാ, പക്ഷെ ഓർമ്മകൾക്ക് ഒരുപാട് ദാരിദ്രം ഉണ്ട്’- പഴയകാല ചിത്രവുമായി ഹരീഷ് കണാരൻ

February 3, 2020

മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഹരീഷ് കണാരൻ. തനത് ഹാസ്യ ശൈലിയിലൂടെയാണ് ഹരീഷ് കണാരൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. മമ്മൂട്ടി ചിത്രമായ ‘ഷൈലോക്കി’ലാണ് ഹരീഷ് കണാരൻ ഒടുവിൽ അഭിനയിച്ചത്.

ഹരീഷിനൊപ്പം തന്നെ മിമിക്രി വേദികളിൽ നിന്നും സിനിമ രംഗത്തേക്ക് അരങ്ങേറിയതാണ് നിർമൽ പാലാഴിയും. ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്. ഹരീഷ് കണാരനെ പോലെ തന്നെ ശുദ്ധ ഹാസ്യത്തിലൂടെ മലയാള സിനിമയിൽ ഇടം നേടാൻ നിര്മലിനും സാധിച്ചിട്ടുണ്ട്.

എന്നാൽ ഈ യാത്ര അത്ര സുഗമമായിരുന്നില്ല എന്ന് ഒരു ചിത്രത്തിലൂടെ വയക്തമാക്കുകയാണ് ഹരീഷ് കണാരൻ. ഹരീഷും നിർമൽ പാലാഴിയും ഒന്നിച്ചുള്ള ഒരു പഴയ ചിത്രമാണ് ഹരീഷ് പങ്കുവെച്ചിരിക്കുന്നത്. ഒരു ട്രെയിൻ യാത്രയ്ക്കിടയിലെ ചിത്രമാണിത്.

Read More:‘മരക്കാറി’ൽ സുബൈദയായി മഞ്ജു വാര്യർ; ക്യാരക്ടർ പോസ്റ്റർ എത്തി

‘സംഭവം ഞങ്ങള് തടിയന്മാരാ പക്ഷെ ഓർമ്മകൾക്ക് ഒരുപാട് ദാരിദ്രം ഉണ്ട്. പച്ച പിടിക്കാനുള്ള ഓട്ടത്തിൽ’ എന്നാണ് ഹരീഷ് കുറിച്ചിരിക്കുന്നത്. ഹരീഷും നിർമലും ഒന്നിച്ചുള്ള കോമഡി സ്കിറ്റുകളൊക്കെ ഇന്നും മലയാളികളെ ഒരുപാട് ചിരിപ്പിക്കാറുണ്ട്.