‘ഹെലെന്‍’ തമിഴിലേക്ക്‌; കേന്ദ്ര കഥാപാത്രമായി കീര്‍ത്തി പാണ്ഡ്യന്‍

February 10, 2020

ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ‘ഹെലെന്‍’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പ് ചിത്രീകരണം ആരംഭിച്ചു. മലയാളത്തില്‍ അന്ന ബെന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തമിഴില്‍ കീര്‍ത്തി പാണ്ഡ്യന്‍ ആണ് അന്ന ബെന്‍ അനശ്വരമാക്കിയ ഹെലെന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ പാണ്ഡ്യന്‍ ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എ ആന്‍ഡ് പി ഗ്രൂപ്പിന്റെ ബാനറില്‍ അരുണ്‍ പാണ്ഡ്യനാണ് ചിത്രം തമിഴില്‍ നിര്‍മിക്കുന്നത്. ഗോകുല്‍ ആണ് തമിഴ് പതിപ്പിന്റെ സംവിധാനം. തമിഴ് പതിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Read more: മനമറിയുന്നോള്… പിന്നെ ഉയിരില്‍ തൊടും…; ജോജുവിന്റെ മക്കള്‍ പാടുമ്പോള്‍: വീഡിയോ

നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം നിര്‍വഹിച്ച ‘ഹെലെന്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘ഹെലെന്‍’. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്.