തെർമൽ ബാർകോഡ്: കള്ളവണ്ടി യാത്രക്കാരെ പൂട്ടാൻ പുതിയ വഴികളുമായി ഇന്ത്യൻ റെയിൽവേ
ഇന്ത്യൻ റെയിൽവേ പുതിയ സംവിധാനങ്ങൾ പ്രാബല്യത്തിൽ വരുത്താൻ ഒരുങ്ങുകയാണ്. റെയിൽവേ ടിക്കറ്റുകളിൽ തെർമൽ ബാർകോഡ് ഏർപ്പെടുത്താനും തിരക്കേറിയ സ്റ്റേഷനുകളിൽ നിന്നു പുറത്തേക്കു പോകുന്ന വാതിലുകളിൽ സെൻസറുകൾ ഉപയോഗിച്ചുള്ള പരിശോധന നടത്താനും ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.
മെട്രോ സ്റ്റേഷനുകളിലേതുപോലുള്ള സെൻസറിങ് സിസ്റ്റം പ്രാബല്യത്തിൽ വരുന്നതോടെ വ്യാജ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെയും, കള്ളവണ്ടി യാത്രക്കാരെയും കണ്ടെത്താനാകും. റെയിൽവേയുടെ വരുമാനം വർധിപ്പിക്കാനും ഈ സംവിധാനം നിലവിൽ വരുന്നതോടെ സാധ്യമാകും.
അതേസമയം ഈ സംവിധാനം ഡൽഹി, ലക്നൗ, ചണ്ഡിഗഡ് തുടങ്ങിയ നഗരങ്ങളിലെ സ്റ്റേഷനുകളിലായിരിക്കും ആദ്യം പരിഗണിക്കുക. പിന്നീട് ഇത് വിജയകരമായാൽ മറ്റ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
Read also: ചെളിയിൽ ബിജു മേനോനെ മലർത്തിയടിച്ച് പൃഥ്വിരാജ്- ‘അയ്യപ്പനും കോശിയും’ ക്ലൈമാക്സ് മേക്കിങ്ങ് വീഡിയോ
അതേസമയം ഇന്ത്യൻ റെയിൽവേ നവീകരണത്തിന്റെ ഭാഗമായി ട്രെയ്നുകളുടെ നിറം മാറ്റുമെന്നും കോച്ചുകളും ടോയ്ലറ്റുകളും നവീകരിക്കുമെന്നും നേരത്തെ റെയിൽവേ അതോറിറ്റി അറിയിച്ചിരുന്നു. എല്ലാ സീറ്റുകൾക്കും ചാർജിങ് പോയിന്റ്, റീഡിങ് ലൈറ്റ്, ഗോവണി, ബർത്ത്, ഇൻഡിക്കേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്.