കല്യാണമേളത്തിൽ തിളങ്ങി കരീനയും തൈമൂറും

February 5, 2020

ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയനായ താരപുത്രനാണ് തൈമൂർ അലി ഖാൻ. അഭിനേതാക്കളായ സെയ്ഫ് അലി ഖാനും കരീന കപൂറിനും ലഭിക്കുന്നതിലും താരമൂല്യം ഇപ്പോൾ ഇവരുടെ മകനായ തൈമൂറിനുണ്ട്.

ഒരു വിവാഹ ചടങ്ങിൽ നിന്നുള്ള തൈമൂറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. കരീന കപൂറിനൊപ്പം കൈകോർത്ത് നിൽക്കുന്ന തൈമൂർ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.

കരീനയുടെ ബന്ധുവായ അർമാൻ ജെയ്‌നിന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് കരീന കപൂർ പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ സാരിയിൽ കരീനയും കരിനീല ഷെർവാണിയിൽ തൈമൂറും വിവാഹത്തിൽ തിളങ്ങി.

Read More:റോഡിലേക്ക് വീണ പാത്രം വീട്ടുടമയ്ക്ക് എടുത്ത് നല്‍കുന്ന ആന: വൈറല്‍ വീഡിയോ

ഇവർക്കൊപ്പം കരീനയുടെ സഹോദരിയും നടിയുമായ കരീഷ്മ കപൂറും മകളും സെയ്ഫ് അലി ഖാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. പക്ഷെ ക്യാമറ കണ്ണുകൾ ഒപ്പിയത് തൈമൂറിനെയും കരീനയെയുമാണ്. വളരെ ചെറുപ്പം മുതൽ ക്യാമറയ്ക്ക് മുന്നിൽ നിര സാന്നിധ്യമാണ് തൈമൂർ. അതുകൊണ്ട് തന്നെ തന്റെ പിന്നാലെ കൂടുന്ന ക്യാമറക്കൂട്ടം തന്റെ സുഹൃത്തുക്കളെന്നാണ് തൈമൂർ ധരിച്ചിരിക്കുന്നതെന്നാണ് കരീന പറയുന്നത്.