കടമറ്റത്തെ വനമാന്ത്രികനായി ജയസൂര്യ; ആകാംക്ഷ നിറച്ച് ‘കത്തനാര്‍’ ടീസര്‍

February 14, 2020

വെള്ളിത്തിരയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ താരമാണ് ജയസൂര്യ. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘കത്തനാര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. സിനിമയുടെ ആനിമേറ്റഡ് ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ആകാംക്ഷയും ഭയവും നിറച്ചാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നതും. രമ്യ നമ്പീശന്റെ ശബ്ദമാണ് ടീസറില്‍.

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍, ജോ ആന്‍ഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ആണ് പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാരായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുക.

Read more: ‘നെഞ്ചുക്കുള്‍ പെയ്തിടും…’; സുരേഷ് ഗോപിയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്: വീഡിയോ

ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. രാമാനന്ദന്റെ വര്‍ഷങ്ങളായുള്ള ചരിത്ര ഗവേഷണത്തില്‍ നിന്നുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വന്‍ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. ജയസൂര്യയും വിജയ് ബാബുവും ഒരുമിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്. ത്രിഡിയിലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.