ഖാലിദ് റഹ്മാൻ ചിത്രത്തിൽ നായകനായി ടൊവിനോ തോമസ്; ഒപ്പം ഷറഫുദ്ധീനും

February 6, 2020

മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ചിത്രത്തിൽ നായകനായി ടൊവിനോ തോമസ്. ടൊവിനോ തോമസ് തന്നെയാണ് ചിത്രത്തിന്റെ വിശേഷം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ടൊവിനോ തോമസിനൊപ്പം ഷറഫുദ്ധീനും പ്രധാന വേഷത്തിൽ എത്തുന്നു. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഷ്‌റഫ് ഹംസയും മുഹ്‌സിൻ പെരാരിയും ചേർന്നാണ്. സുഷിൻ ശ്യാമും റെക്സ് വിജയനും ഷഹബാസ് അമനുമാണ് സംഗീതം. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.

Read More:ആര്‍ദ്രമായി ഹൃദയത്തിലേക്ക് പെയ്തിറങ്ങി മനോഹരമായ ഒരു പ്രണയഗാനം

അതേസമയം, ‘ഫോറൻസിക്’ എന്ന ത്രില്ലർ ചിത്രമാണ് ടൊവിനോ തോമസിന്റേതായി റിലീസ് ചെയ്യാനുള്ളത്. മംമ്ത മോഹൻദാസ് ആണ് നായിക. സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് യുവതാരം ടോവിനോ തോമസ്. യാതൊരു സിനിമ ബാക്ക് ഗ്രൗണ്ടും ഇല്ലാതെ സിനിമയിൽ എത്തി മലയാളി പ്രേക്ഷകരുടെ ഹൃദത്തിൽ ഇടം നേടിയ കലാകാരനാണ് ടൊവിനോ. എട്ട് വര്‍ഷം മുൻപാണ് ടൊവിനോ സിനിമ രംഗത്തേക്ക് ചുവട് വെച്ചത്.