‘ഭാര്യ നൽകിയ ഏറ്റവും മനോഹര പ്രണയ സമ്മാനം’- ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

February 14, 2020

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോയോടുള്ള ഇഷ്ടം പ്രേക്ഷകർ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രകടിപ്പിക്കാറുണ്ട്. അതുകൊണ്ട് വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നപ്പോൾ മലയാളികൾ അത് ആഘോഷമാക്കിയത്.

ഇപ്പോൾ ഭാര്യ നൽകിയ വാലന്റൈന്‍സ് ദിന സമ്മാനം പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ.’ഭാര്യ നൽകിയ ഏറ്റവും മനോഹര പ്രണയ സമ്മാനം എന്ന കുറിപ്പോടെ മകൻ ഇസഹാക്കിനൊപ്പമുള്ള ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പിനൊപ്പം ആരാധകർക്കായുള്ള ആശംസയുമുണ്ട്. ഇസഹാക്ക് പിറന്നതോടെ ഓരോ നിമിഷവും ഗംഭീരമായി ആഘോഷിക്കുകയാണ് കുഞ്ചാക്കോയും പ്രിയയും.

നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. മലയാളികൾ ഓരോരുത്തരും അവർക്കായി പ്രാർത്ഥനയോടെ കാത്തിരുന്നു. ഓണവും ക്രിസ്മസുമൊക്കെ ഇസഹാക്കിനോപ്പം ആഘോഷങ്ങളുമായി സജീവമാക്കിയിരുന്നു കുഞ്ചാക്കോ ബോബൻ.

Read More:‘പതിനാല് വർഷം ഒരു വലിയ കാലയളവാണ്, നിരാശരാകരുത്’- കുഞ്ചാക്കോ ബോബൻ

മകൻ പിറന്നതിനൊപ്പം ഇങ്ങനെ കുഞ്ഞിനായി കാത്തിരിക്കുന്നവർക്ക് നല്ല നിർദേശങ്ങൾ കുഞ്ചാക്കോ നൽകിയിരുന്നു.  2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. ആറുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹം ചെയ്തത്.