പുഞ്ചിരിച്ചും തമിഴ് പറഞ്ഞും പുരസ്കാര വേദിയില്‍ താരമായി മഞ്ജു വാര്യര്‍: വീഡിയോ
‘അസുരന്’ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ചപ്പോള്‍ മഞ്ജു വാര്യര്‍ തമിഴ് പ്രേക്ഷകരുടെയും സ്വീകാര്യത നേടി. ഇപ്പോഴിതാ തമിഴ് പുരസ്കാര വേളയിലും താരമായിരിക്കുകയാണ് മഞ്ജു വാര്യര്‍. ബിഹൈന്‍ഡ് വുഡ്സിന്റെ അവാര്‍ഡ് നിശയിലാണ് നിറഞ്ഞു ചിരിച്ചും തമിഴ് പറഞ്ഞും മഞ്ജു വാര്യര്‍ പേക്ഷകമനം കവര്‍ന്നത്.
പാര്ഥിപന് അവതാരകനായ ചടങ്ങില്‍ ധനുഷ്, ജയം രവി, അരുണ്‍ വിജയ്, വെട്രിമാരന് തുടങ്ങി നിരവധി താരങ്ങള്‍ സാന്നിധ്യമറിയിച്ചു. ‘അസുരന്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മഞ്ജു വാര്യര്‍ക്ക് പുരസ്കാരം ലഭിച്ചത്.
Read more: കോളജ് കുമാരനായി ആസിഫ് അലി; കലാലയ പശ്ചാത്തലത്തില്‍ ‘കുഞ്ഞെല്‍ദോ’: വീഡിയോ
ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘അസുരന്’. ധനുഷ് നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം വെട്രിമാരന് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അനശ്വരമാക്കിയ പച്ചൈമ്മാള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടി. തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്’ ഒരുക്കിയത്. തമിഴ്നാട്ടിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന സാധാരണക്കാരന്റെ ചില പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
അതേസമയം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ മലയാള ചിത്രം അണിയറയില്‍ ഒരുക്കത്തിലാണ്. ‘ചതുര്‍മുഖം’ എന്നാണ് ചിത്രത്തിന്റെ പേര്. സണ്ണി വെയ്നാണ് ചതുര്‍മുഖത്തിലെ നായകന്. രഞ്ജിത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. ജിസ് ടോം മൂവിയുടെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.