‘ഇന്നത്തെ സാഹചര്യത്തിൽ മലയാളികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ’- ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിന് മന്ത്രി വി എസ് സുനിൽകുമാറിന്റെ പ്രശംസ

February 29, 2020

ദീപക് പറമ്പലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’ . മികച്ച അഭിപ്രായമാണ് ആദ്യ ദിന പ്രദർശനത്തിന് ശേഷം ലഭിക്കുന്നത്. വളരെ കാലിക പ്രസക്തമായൊരു വിഷയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഇപ്പോൾ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി എസ് സുനിൽകുമാർ.

‘വളരെ നല്ലൊരു സിനിമയാണ്, പരമാവധി ആളുകള്‍ കാണേണ്ട സിനിമയാണ്, സിനിമ വെറുമൊരു എന്റര്‍ടെയിന്‍മെന്റ് മാത്രമല്ലല്ലോ, ഇതിലൊരു വലിയ സന്ദേശമുണ്ട്. പ്രണയം മതം വിശ്വാസം തുടങ്ങിയ കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യവും അസംബന്ധവും തമ്മിലുള്ള സംഘര്‍ഷമുണ്ട്. ഈ സിനിമ നിര്‍ബന്ധമായും മലയാളികള്‍ കാണേണ്ട സിനിമയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഈ സിനിമയ്ക്ക് വലിയ പ്രസക്തിയുണ്ട്’. വി എസ് സുനിൽകുമാർ പറയുന്നു.

Read More:പ്രണയചാരുതയില്‍ കാലികപ്രസക്തമായ ഒരു പ്രണയകഥയുമായി ‘ഭൂമിയിലെ മനോഹര സ്വകാര്യം’

ഷൈജു അന്തിക്കാട് ആണ് ചിത്രത്തിന്റെ സംവിധാനം. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സച്ചിന്‍ ബാലുവാണ്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.