കുട്ടിക്കുരങ്ങനെ നെഞ്ചോട് ചേര്‍ത്തുള്ള ഈ ചാട്ടം കാഴ്ചക്കാരുടെ ഹൃദയത്തിലേക്കാണ്: മാതൃസ്‌നേഹത്തിന്റെ അപൂര്‍വ്വ വീഡിയോ

February 14, 2020

പകരംവയ്ക്കാനില്ലാത്തതാണ് മാതൃസ്‌നേഹം. ആര്‍ദ്രമായ മാതൃസ്‌നേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അപൂര്‍വ്വമായ ഒരു മാതൃസ്‌നേഹത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

അമ്മക്കുരങ്ങിന് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹമാണ് ഈ വീഡിയോയില്‍ പ്രതിഫലിക്കുന്നത്. ഒരു കെട്ടിടത്തിന്റെ സൈഡിലുള്ള പൈപ്പില്‍ ഒറ്റപ്പെട്ടു കിടക്കുകയാണ് കുഞ്ഞുകുരങ്ങന്‍. സമീപത്തുള്ള കെട്ടിടത്തിന്റെ ടെറസിലാണ് അമ്മക്കുരങ്ങ്.

Read more: കാട്ടുകുറിഞ്ഞി പൂവും ചൂടി…’; മാവേലി എക്‌സ്പ്രസില്‍ ‘എംഎല്‍എ’മാരുടെ പാട്ട് യാത്ര: വൈറല്‍ വീഡിയോ

കുഞ്ഞിക്കുരങ്ങനെ കണ്ടതും ടെറസില്‍ നിന്നും അമ്മക്കുരങ്ങ് എടുത്തുചാടി, കുഞ്ഞിനരികിലേക്ക്. അവനെ എടുത്ത് നെഞ്ചോട് ചേര്‍ത്തു ഭദ്രമായി ഇരുത്തി. തുടര്‍ന്ന് വീണ്ടുമൊരു ചാട്ടം ടെറസിലേക്ക്. അതിസാഹസികമായാണ് ഈ അമ്മക്കുരങ്ങ് തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നത്.

ഇതിനൊന്നും ക്യാപ്ഷൻ ന്റെ ആവശ്യം ഇല്ല… 👌👍

Posted by Variety Media on Thursday, 13 February 2020