ശ്രദ്ധ നേടി നക്ഷത്രയുടെ ഹ്രസ്വ ചിത്രം ‘പോപ്പി’; ഇന്ദ്രജിത്തിനും പൂർണിമയ്ക്കുമൊപ്പം അഭിനന്ദനവുമായി പൃഥ്വിരാജ്

February 6, 2020

മക്കളുടെ നേട്ടങ്ങൾ തികച്ചും മാതാപിതാക്കളുടെ അഭിമാന നിമിഷങ്ങൾ കൂടിയാണ്. മക്കൾ ഒരുപാട് അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുള്ള മാതാപിതാക്കളാണ് ഇന്ദ്രജിത്തും പൂർണിമയും. മകൾ നക്ഷത്രയുടെ ‘പോപ്പി’ എന്ന ഷോർട്ട് ഫിലിം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ഒരു വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന എഴുപതുകാരിയും അയൽപക്കത്ത് താമസത്തിന് എത്തുന്ന പത്ത് വയസുകാരിയും തമ്മിലുള്ള ആത്മബന്ധമാണ് ഈ ഷോർട്ട് ഫിലിം പങ്കുവയ്ക്കുന്നത്.

മക്കൾ അടുത്തില്ലാതെ കൊച്ചുമകളെ ഒന്ന് കാണാൻ കൊതിച്ചിരുന്ന അമ്മൂമ്മയുടെ ജീവിതവും അന്തർമുഖിയായ അതിഥിയുടെ ജീവിതവും ഈ സൗഹൃദത്തിലൂടെ മാറിമറിയുകയാണ്.

നക്ഷത്ര മുൻപ് ‘ടിയാൻ’ എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു. പോപ്പിയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സുദർശൻ നാരായണൻ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിൽ നക്ഷത്രയ്‌ക്കൊപ്പം ലീല സാംസൺ ആണ് അഭിനയിച്ചിരിക്കുന്നത്. അശ്വതി മനോഹരൻ, അഭിഷേക് ജോസഫ് ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Read More:‘മിനിസ്ക്രീൻ ചിരിറാണി ജീവിതത്തിൽ അൽപ്പം സീരിയസ് ആണ്..’- ‘കോമഡി സൂപ്പർ ഷോ’ വിശേഷങ്ങളുമായി പ്രസീത മേനോൻ

മകളുടെ ഹ്രസ്വ ചിത്രത്തിന് അഭിനന്ദനവുമായി ഇന്ദ്രജിത്തും പൂർണിമയും ഒപ്പം പൃഥ്വിരാജുമെത്തി. വളരെ ഹൃദയ സ്പർശിയായ ഒരു ഷോർട്ട് ഫിലിമാണ് ‘പോപ്പി’.