328 ദിവസം ബഹിരാകാശത്ത്, ചരിത്രം കുറിച്ച ആ വനിത ഭൂമിയിലിറങ്ങി: വീഡിയോ

February 7, 2020

ശാസ്ത്രലോകത്ത് അഭിമാനമായി മാറിയിരിക്കുകയാണ് ക്രിസ്റ്റീന കോച്ച് എന്ന വനിത. 328 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ക്രിസ്റ്റീന ഭൂമിയില്‍ തിരികെയെത്തി. പതിനൊന്ന് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഇന്നലെയാണ് ബഹിരാകാശയാത്രിക ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.

തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വനിത എന്ന റെക്കോര്‍ഡും ക്രിസ്റ്റീന കോച്ചിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. 2016-17-ല്‍ നാസയുടെ മുന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്‌സണ്‍ സ്ഥാപിച്ച 288 ദിവസത്തെ റെക്കോര്‍ഡാണ് ക്രിസ്റ്റീന മറികടന്നത്.

റോസ്‌കോസ്‌മോസിന്റെ സോയൂസ് കമാന്‍ഡര്‍ അലക്‌സ്ണ്ടാര്‍ സ്‌കോര്‍ട്‌സോവ്, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ലൂക്ക പര്‍മിറ്റാനോ എന്നിവര്‍ക്കൊപ്പമാണ് ക്രിസ്റ്റീന ഭൂമിയില്‍ തിരികെയിറങ്ങിയത്. റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിലായിരുന്നു മടക്കയാത്ര.

Read more: അന്ന് ജീവിക്കാന്‍ പാനിപൂരിയും പഴങ്ങളും വിറ്റുനടന്ന ബാലന്‍ പിന്നീട് സെഞ്ചുറി നേടിയപ്പോള്‍… ലക്ഷ്യത്തിലേക്ക് നടന്നു കയറാന്‍ ചെറുതല്ല യശ്വസി താണ്ടിയ ദൂരം

2019 മാര്‍ച്ച് 14-നാണ് ക്രിസ്റ്റീന കോച്ച് ബഹിരാകാശത്ത് എത്തിയത്. ആറ് മാസത്തെ ദൗത്യത്തിനായാണ് പുറപ്പെട്ടതെങ്കിലും ദീര്‍ഘകാല ബഹിരാകാശ യാത്രയുടെ ഫലങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നാസ ക്രിസ്റ്റീനയുടെ താമസം നീട്ടുകയായിരുന്നു.

ബഹിരാകശ യാത്രയ്ക്കിടെ ഭൂമിയ്ക്കു ചുറ്റം 5,248 തവണ ക്രിസ്റ്റീന കോച്ച് സഞ്ചരിച്ചു. 13.9 കോടി മൈല്‍ യാത്ര ചെയ്തു. ഇത് ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള 291 തവണത്തെ യാത്രയ്ക്ക് തുല്യമാണ്.