‘മീ ദി പച്ച പരിഷ്‌കാരി..നിങ്ങൾക്ക് കുറ്റം പറയാൻ ഒന്നും ഇല്ലെന്ന് പറയരുതല്ലോ’ – സെൽഫ് ട്രോളുമായി നവ്യ

February 25, 2020

മലയാളികളുടെ പ്രിയ നായികയാണ് നവ്യ നായർ. നൃത്ത വേദിയിൽ നിന്നും ‘ഇഷ്ടം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് ചുവടു വെച്ച നവ്യ അന്നും ഇന്നും ജനപ്രിയയാണ്. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്ത നവ്യ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ടെലിവിഷൻ ഷോകളിലും സജീവമാണ്. മാത്രമല്ല, ‘ഒരുത്തി’ എന്ന വി കെ പ്രകാശ് ചിത്രത്തിലൂടെ വീണ്ടും മടങ്ങിയെത്തുകയുമാണ്.

സിനിമയുടെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും നൃത്തത്തിന് പ്രാധാന്യം നൽകുന്നുണ്ട് നവ്യ. ഒട്ടേറെ ക്ഷേത്രങ്ങളിലും വേദികളിലും നവ്യയുടെയും സംഘത്തിന്റേതുമായി ഒട്ടേറെ നൃത്തപരിപാടികൾ അരങ്ങേറാറുണ്ട്. ഇപ്പോൾ ഒരു ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോൾ കൂളിംഗ് ഗ്ലാസ് മാറ്റാൻ മറന്നതിനെക്കുറിച്ച് രസകരമായി പങ്കുവയ്ക്കുകയാണ് നവ്യ നായർ.

Read More:‘അയ്യപ്പനും കോശിയും’ പറഞ്ഞ അട്ടപ്പാടിയിലെ മദ്യ നിരോധനം സത്യമാണോ?’- ശ്രദ്ധേയമായി അനുഭവക്കുറിപ്പ്

‘മീ ദി പച്ച പരിഷ്‌കാരി..കണ്ണട എടുക്കാൻ മറന്നു..ഇനി നിങ്ങൾക്ക് കുറ്റം പറയാൻ ഒന്നും ഇല്ലെന്നു പറയരുതല്ലോ’ ഇങ്ങനെയാണ് ചിത്രങ്ങൾ പങ്കുവെച്ച് നവ്യ കുറിച്ചിരിക്കുന്നത്. നടിയുടെ സെൽഫ് ട്രോൾ ആരാധകരും ഏറ്റെടുത്തു.