പ്രായം തോറ്റുപോകും ഈ ആവേശത്തിന് മുന്നിൽ; മേളത്തിനൊപ്പം തകർപ്പൻ ചുവടുകളുമായി ഒരു അമ്മൂമ്മ- വീഡിയോ

February 18, 2020

ആഘോഷിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. എന്തിലും സന്തോഷം കണ്ടെത്തുന്നവർക്ക് എന്നും ആഘോഷങ്ങളുമായിരിക്കും. പ്രായം വെറും അക്കങ്ങൾ മാത്രം എന്ന് തെളിയിച്ച് ആഘോഷിക്കുന്ന ഒരു അമ്മൂമ്മയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം.

https://www.facebook.com/FilmyGlitzMedia/videos/548664595995947/

ചെണ്ടമേളത്തിനൊപ്പം ആവേശത്തോടെ ചുവടുവയ്ക്കുകയാണ് അമ്മൂമ്മ. വളരെ കൗതുകം തോന്നും ഈ ചുവടുകൾ കണ്ടാൽ. സെറ്റ് സാരിയുടുത്ത് തലയിൽ ഒരു ബാൻഡും കെട്ടി ചിരിയോടെ തുള്ളിച്ചാടുന്ന അമ്മൂമ്മ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്.

Read More:അഭിനയത്തില്‍ അതിശയിപ്പിച്ച് ഇന്ദ്രന്‍സ്; ‘വെയില്‍മരങ്ങള്‍’ ട്രെയ്‌ലര്‍

മലയാളികൾക്ക് എന്നും ചെണ്ട മേളത്തോട് ആവേശമാണ്. ഉത്സവപ്പറമ്പുകളിലും ആഘോഷ സദസ്സുകളിലും താളം ചവിട്ടുന്ന ഒട്ടേറെ ആളുകളുണ്ട്. കുറച്ച് നാൾ മുൻപ് ചെറുപ്പക്കാരികളായ സ്ത്രീകൾ ചെണ്ട മേളത്തിന് ചുവട് വെച്ച് വൈറലായിരുന്നു. എന്നാൽ അതിനെയൊക്കെ പിന്നിലാക്കുന്ന ആവേശവും ചുറുചുറുക്കുമാണ് അമ്മൂമ്മയുടെ പ്രകടനത്തിൽ കാണാൻ സാധിക്കുക.