കാറ്റില്‍ ആടിയുലഞ്ഞു, പിന്നെ സേഫ് ലാന്‍ഡിങ്; പൈലറ്റിന്റെ അതിസാഹസികതയ്ക്ക് കൈയടി: വീഡിയോ
യാത്രക്കാരെ സുരക്ഷിതരായി എത്തിക്കുക എന്നത് ഓരോ പൈലറ്റുമാരുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ പലപ്പോഴും സേഫ് ലാന്‍ഡിങ്ങിനായി പല സാഹസികതയ്ക്കും മുതിരാറുണ്ട് പൈലറ്റുമാര്‍. ഇപ്പോഴിതാ സേഫ് ലാന്ഡിങ്ങിനുവേണ്ടിയുള്ള പൈലറ്റിന്റെ സാഹസികതയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ലോകത്തിലെതന്നെ ഏറ്റവും വലിയ യാത്രാവിമാനത്തിന്റെ ലാന്‍ഡിങ് വീഡിയോയാണ് ഇത്. ഇത്തിഹാദിന്റെ എയര്‍ബസ് എ380 ആണ് ഈ യാത്രാവിമാനം. ഹീത്രു എയര്‍പോര്‍ട്ടില്‍ ലാന്‍ഡിങ് സമയത്ത് കാറ്റില്‍ പെട്ട് വിമാനം ആടിയുലയുന്നത് വീഡിയോയില്‍ കാണാം. ഒരു നിമിഷം വിമാനം റണ്‍വേയ്ക്ക് പുറത്തേക്ക് പോകുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്.
Read more: അച്ഛന്റെ ആക്ഷന്‍ രംഗങ്ങളിലൂടെ മകന്റെ അരങ്ങേറ്റം: വീഡിയോ
ശക്തമായ ക്രോസ് വിന്‍ഡ് ആണ് വിമാനത്തിന്റെ ലാന്‍ഡിങ്ങിനെ ബുദ്ധിമുട്ടിലാക്കിയത്. എന്നാല്‍ വിമാനത്തിലെ പൈലറ്റിന്റെ വൈദഗ്ധ്യം യാത്രാവിമാനത്തെ വന്‍ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. അബുദാബിയില്‍ നിന്നും ലണ്ടനിലേക്ക് വന്നതാണ് ഈ വിമാനം.