‘കെ ജി എഫ് 2വിൽ ശക്തമായ കഥാപാത്രമായി ഞാനുണ്ടാകും’- രവീണ ടണ്ടൻ
ബോളിവുഡിലും തെലുങ്ക് സിനിമ ലോകത്തും സജീവമായിരുന്ന നടിയാണ് രവീണ ടണ്ടൻ. ഇരുപതു വർഷത്തെ ഇടവേളയ്ക്ക് ശേഷം രവീണ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ്. ഇന്ത്യൻ സിനിമ ലോകത്ത് തരംഗമായ യാഷിന്റെ ‘കെ ജി എഫ്’ രണ്ടാം ഭാഗത്തിലൂടെയാണ് തെലുങ്കിലേക്ക് രവീണ വീണ്ടും എത്തുന്നത്.
”കെ ജി എഫി’ന്റെ കഥ എനിക്ക് വളരെ ഇഷ്ടമായി. മനോഹരമായാണ് പ്രശാന്ത് കഥയെനിക്ക് വിവരിച്ച് തന്നത്. സിനിമയുടെ ആദ്യ ഭാഗം കാണും മുൻപ് തന്നെ എന്നോട് രണ്ടാം ഭാഗത്തിന്റെ കഥ പറഞ്ഞു. വളരെ ശക്തമായ വേഷമാണ് ഞാൻ കെ ജി എഫിൽ ചെയ്യുന്നത്’. രവീണ പറയുന്നു.
രാമിക സെൻ എന്നാണ് രവീണയുടെ കഥാപാത്രത്തിന്റെ പേര്. ഇന്ത്യൻ പ്രധാന മന്ത്രിയായാണ് രവീണ ചിത്രത്തിൽ എത്തുന്നത്. മലയാളം, കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലുമായി കെ ജി എഫ് ഒന്നാം ഭാഗം റിലീസിനെത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ചിത്രത്തിൽ സഞ്ജയ് ദത്ത് വില്ലനായി എത്തുന്നുവെന്നത് ആരാധകരുടെ സന്തോഷം ഇരട്ടിച്ചിരുന്നു.
Read More:കാലിടറാതെ ജനഹൃദയങ്ങള്‍ ‘തൂത്തുവാരിയ’ ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കേജ്രിവാളും…
കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയായിരുന്നു ‘കെ ജി എഫ്’. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടു ഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. പീരിഡ് ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ് ‘കെ.ജി.എഫ്’.