‘എട്ടു വർഷം മുൻപുള്ള ഞങ്ങൾ’- വിവാഹത്തിന് മുൻപുള്ള ചിത്രം പങ്കുവെച്ച് സംവൃത സുനിൽ

മലയാളികൾ നെഞ്ചിലേറ്റിയ ചുരുക്കം നായികമാരിൽ ഒരാളാണ് സംവൃത സുനിൽ. ആരാധകരുടെ സ്നേഹം മാത്രം ഏറ്റുവാങ്ങിയാണ് സംവൃത വിവാഹ ശേഷം സിനിമ ലോകത്ത് നിന്നും വിട വാങ്ങിയത്. വർഷങ്ങൾക്ക് ശേഷം ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെയാണ് നടി വീണ്ടും മടങ്ങിയെത്തിയത്. ഇപ്പോൾ ഭർത്താവ് അഖിലിനൊപ്പമുള്ള ഒരു പഴയ കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവൃത സുനിൽ.
‘എട്ടു വർഷങ്ങൾക്ക് മുൻപുള്ള ഞങ്ങൾ’ എന്ന കുറിപ്പോടെയാണ് സംവൃത വിവാഹത്തിന് മുൻപുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമ തിരക്കുകളിൽ നിന്നും മാറി കുടുംബിനിയുടെയും അമ്മയുടെയും റോളിൽ ആണ് ഇപ്പോൾ യു എസിൽ സംവൃത ഭർത്താവിനും മകനുമൊപ്പം ജീവിക്കുന്നത്. ഇടയ്ക്ക് മകനൊപ്പമുള്ള കുസൃതി നിമിഷങ്ങളും താരം പങ്ക് വയ്ക്കാറുണ്ട്. 2012 നവംബറിലായിരുന്നു സംവൃതയും അഖിലും വിവാഹിതരായത്.
Read More:പ്രേക്ഷകർക്ക് സർപ്രൈസ് ഒരുക്കി ഷൈലോക്ക് ടീം; ടീസർ
വിവാഹത്തിന് മുൻപ് തന്നെ യു എസിലാണ് താമസമാക്കാൻ പോകുന്നതെന്നും അവിടെ നിന്നുവന്നു സിനിമകൾ ചെയ്യാൻ സാധിക്കില്ലെന്നും അറിയാമായിരുന്നു എന്നും സംവൃത തിരിച്ചുവരവിൽ പറഞ്ഞിരുന്നു.