പ്രണയിച്ച് അന്നയും റോഷനും – ‘കപ്പേള’ സെക്കന്റ് ലുക്ക് പോസ്റ്റർ എത്തി

February 10, 2020

‘കുമ്പളങ്ങി നൈറ്റ്സി’നും ‘ഹെലനും’ ശേഷം അന്ന ബെൻ നായികയാകുന്ന ചിത്രമാണ് ‘കപ്പേള’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. റോഷൻ മാത്യുവും അന്ന ബെന്നും ശ്രീനാഥ് ഭാസിയുമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

ദേശിയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. അജു വര്‍ഗീസ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, നിഖില വിമല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കപ്പേളയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ടത്.

മുഹമ്മദ് മുസ്തഫയ്‌ക്കൊപ്പം നിഖില്‍ വാഹിസ്, സുദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് കഥാസ് അണ്‍ടോള്‍ഡ് ആണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു. തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read More: രസികന്‍ ഭാവങ്ങളുമായി സുരേഷ് ഗോപി, ഒപ്പം ശോഭനയും; മനോഹരം ഈ ഗാനം

അതേസമയം, അന്നയുടേതായി തിയേറ്ററിൽ ഏറ്റവുമൊടുവിലെത്തിയ ചിത്രമാണ് ‘ഹെലൻ’. ഒട്ടേറെ അംഗീകാരങ്ങൾ ‘ഹെലൻ’ അന്നയ്ക്ക് നേടിക്കൊടുത്തു. റോഷൻ മാത്യു ഒടുവിൽ അഭിനയിച്ചത് ‘മൂത്തോനി’ലാണ്. സ്വവർഗ പ്രണയം ചർച്ചയായ ചിത്രവും മികച്ച അഭിപ്രായം നേടിയിരുന്നു.