തരംഗമായി ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ ക്യാരക്ടർ പോസ്റ്ററുകൾ; ഖദീജുമ്മയായി സുഹാസിനി

February 10, 2020

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. കുഞ്ഞാലി മരക്കാറുടെ ചരിത്രം വെള്ളിത്തിരയിലെത്തിക്കുന്നത് പ്രിയദർശനാണ്. മോഹൻലാൽ മരക്കാറായി എത്തുന്ന ചിത്രത്തിലെ ഓരോ ക്യാരക്ടർ പോസ്റ്ററുകളും ശ്രദ്ധേയമാകുകയാണ്.

കീർത്തി സുരേഷ്, മഞ്ജു വാര്യർ, അർജുൻ സാർജ, പ്രഭു തുടങ്ങിയവരുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ തന്നെ എത്തിയിരുന്നു. ആർച്ച എന്ന കഥാപത്രമായാണ് കീർത്തി സുരേഷ് എത്തുന്നത്. അനന്തനായി അർജുൻ സാർജയും ചന്ദ്രോത്ത് പണിക്കരായി സുനിൽ ഷെട്ടിയും പ്രഭു തങ്കുടു എന്ന കഥാപാത്രമായും എത്തുന്നു.

സുബൈദയായി ആണ് മഞ്ജു വാര്യർ എത്തുന്നത്. ഇപ്പോൾ സുഹാസിനിയുടെ ക്യാരക്റ്റർ പോസ്റ്റർ ആണ് എത്തിയിരിക്കുന്നത്. ഖദീജുമ്മയായാണ് സുഹാസിനി എത്തുന്നത്. കുട്ടി അലി മരക്കാർ ആയി ഫാസിലും സാമൂതിരിയായി നെടുമുടി വേണുവും എത്തുന്നുണ്ട്. ഓരോ ക്യാരക്ടർ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നുമുണ്ട്.

Read More:ചരിത്രംകുറിച്ച് ‘പാരസൈറ്റ്’; ഓസ്‌കര്‍ നേടുന്ന ആദ്യ ദക്ഷിണ കൊറിയന്‍ ചിത്രം

ചരിത്രവും ഫിക്ഷനും ചേർത്ത് തയാറാക്കുന്ന  ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ കുഞ്ഞാലി നാലാമന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കുഞ്ഞാലി നാലാമനായാണ് മോഹൻലാൽ എത്തുന്നത്. മാർച്ച് 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.