‘സ്റ്റൈലിംഗും ആഭരണവും എന്റേത്; കൂടെയുള്ള സുമുഖനായ താടിക്കാരൻ എന്റെ മാത്രം’- രസകരമായ കുറിപ്പുമായി സുപ്രിയ

February 10, 2020

പൃഥ്വിരാജ്-സുപ്രിയ മേനോൻ ദമ്പതികൾക്ക് മലയാള സിനിമ ലോകത്ത് ഏറെ ആരാധകരുണ്ട്. പരസ്പര ബഹുമാനവും അന്യോന്യം വളർച്ചയ്ക്ക് സഹായിക്കുന്നതുമൊക്കെ എല്ലാവർക്കും മാതൃകയാണ്. ഇപ്പോൾ ഒരു അവാർഡ് ചടങ്ങിന് പോകാൻ ഒരുങ്ങുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോൻ.

ചിത്രത്തേക്കാൾ രസകരം സുപ്രിയയുടെ കാപ്ഷൻ ആണ്. ‘ സ്റ്റൈലിംഗ് ഞാൻ, ആഭരണങ്ങൾ എന്റേത് തന്നെ..എനിക്കൊപ്പമുള്ള സുമുഖൻ, എന്റെ മാത്രം താടിക്കാരൻ’. ഇങ്ങനെയാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.

‘ആടുജീവിത’ത്തിനായി താടി വളർത്തിയ ലുക്കിലാണ് പൃഥ്വിരാജ്. ‘കാളിയനി’ലും ഇതേ ലുക്കിലാണ് എത്തുന്നത്. മുടിയും താരം നീട്ടുന്നുണ്ട്. താടി വളർത്തിയതിനു ശേഷം സുപ്രിയ പ്രിത്വിരാജിനൊപ്പമുള്ള ചിത്രങ്ങളൊക്കെ താടിക്കാരൻ എന്ന വിശേഷണത്തോടെയാണ് പങ്കുവയ്ക്കാറുള്ളത്.

Read More:മനമറിയുന്നോള്… പിന്നെ ഉയിരില്‍ തൊടും…; ജോജുവിന്റെ മക്കള്‍ പാടുമ്പോള്‍: വീഡിയോ

‘ആടുജീവിതം’ ചിത്രീകരണത്തിന്റെ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ അടുത്ത ഷെഡ്യൂളിനു വേണ്ടി രൂപത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. തലമുടിയും താടിയും നീട്ടി വളര്‍ത്തി ശരീരഭാരം കുറച്ച താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നതും.