ടി20 റാങ്കിങ്ങിൽ അമ്പരപ്പിക്കുന്ന നേട്ടവുമായി കെ എൽ രാഹുൽ
ഐ സി സിയുടെ ടി20 റാങ്കിങ്ങിൽ താരമായി കെ എൽ രാഹുൽ. രണ്ടാം സ്ഥാനത്താണ് രാഹുൽ. പാക്കിസ്ഥാന്റെ ബാബർ അസാമാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് രാഹുലിന്റെ ഈ നേട്ടത്തിന് പിന്നിൽ.
രാഹുലിന് 823 പോയിന്റാണ്. 879 പോയിന്റോടെയാണ് ബാബര്‍ അസം ഒന്നാമത് നില്‍ക്കുന്നത്. എന്നാൽ ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യ ഇടം പിടിച്ചത് പതിനൊന്നാം റാങ്കിലൂടെയാണ്. ഏകദിനത്തില്‍ ഒന്നാം നമ്പര്‍ ബൗളറായ ഭുംറയാണ് പതിനൊന്നാം സ്ഥാനത്ത്.
Read More:വീണ്ടും മെലിഞ്ഞ് കീർത്തി സുരേഷ്; അമ്പരപ്പിക്കുന്ന മാറ്റവുമായി നടി
അഫ്ഗാന് താരം റാഷിദ് ഖാന് 749 പോയിന്റുമായി ഒന്നാമതുണ്ട്. അഫ്ഗാന്റെ തന്നെ മുജീബുര്‍ റഹ്മാനാണ് (742) രണ്ടാം സ്ഥാനം. മിച്ചല്‍ സാന്റ്നര്‍, ആദം സാംപ, ഇമാദ് വാസിം എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഇന്ത്യയുടെ വാഷിങ്ടണ്‍ സുന്ദര്‍ 22ാം സ്ഥാനത്താണ്. ടീമുകളുടെ റാങ്കിങ്ങിൽ പാക്കിസ്ഥാൻ ആണ് ഒന്നാമത്. ഇന്ത്യക്ക് നാലാം സ്ഥാനമാണ്.