‘ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല’; ജയസൂര്യയുടെ ചിത്രത്തിന് രസികന്‍ അടിക്കുറിപ്പു നല്‍കി സംവിധായകന്‍

February 7, 2020

വ്യത്യസ്ത കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. അതുകൊണ്ടുതന്നെ സിനിമാതാരങ്ങളുടെ ചില രസകരമായ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍മീഡിയയില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. മലയാളികളുടെ പ്രിയ താരം ജയസൂര്യയാണ് ഈ ഫോട്ടോയിലെ താരം.

‘തൃശ്ശൂര്‍ പൂരം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് മോഹനനാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്റെ തോളില്‍ കാല്‍ കയറ്റിവെച്ചിരിക്കുന്ന ജയസൂര്യയാണ് ചിത്രത്തില്‍. ”കാല് ഏതുവരെ പൊക്കാന്‍ പറ്റുമെന്ന് ചോദിച്ചതാ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല” എന്ന രസകരമായ അടിക്കുറിപ്പിനൊപ്പമാണ് സംവിധായകന്‍ ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘തൃശ്ശൂര്‍ പൂരം’. മികച്ച ആക്ഷന്‍ രംഗങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സംഘട്ടനരംഗങ്ങളില്‍ പലതിലും ജയസൂര്യ ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനയിച്ചതും. പുള്ള് ഗിരി എന്ന ഗുണ്ടാനേതാവായാണ് ജയസൂര്യ തൃശ്ശൂര്‍ പൂരം എന്ന ചിത്രത്തിലെത്തിയത്. ജയസൂര്യയുടെ മകന്‍ അദ്വൈത് ആണ് പുള്ള് ഗിരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത്.

Read more: അന്ന് ജീവിക്കാന്‍ പാനിപൂരിയും പഴങ്ങളും വിറ്റുനടന്ന ബാലന്‍ പിന്നീട് സെഞ്ചുറി നേടിയപ്പോള്‍… ലക്ഷ്യത്തിലേക്ക് നടന്നു കയറാന്‍ ചെറുതല്ല യശ്വസി താണ്ടിയ ദൂരം

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മാണം. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ‘തൃശ്ശൂര്‍ പൂരം’ എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും രതീഷ് വേഗയാണ്. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടി.