മൂന്നു ഫോർമാറ്റിലും സജീവമായി ഇനി എത്രകാലം?- വ്യക്തമാക്കി വിരാട് കോലി
അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്നു ഫോർമാറ്റിലും ഇന്ത്യയെ നയിക്കുകയാണ് വിരാട് കോലി. മൂന്നു ഫോർമാറ്റിലും സജീവമാകുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ ബാക്കിയായി തന്റെ ഉത്തരവാദിത്തം നിറവേറ്റുന്ന വിരാട് കോലി, കുറച്ച് നാളായി അഭിമുഖീകരിക്കുന്ന ചോദ്യമാണ് എന്നാണ് തിരക്കുകളിൽ നിന്നും ഒഴിയുന്നത് എന്നതാണ്.
മൂന്നു വർഷം കൂടി ഇപ്പോഴുള്ളത് പോലെ മൂന്നു ഫോർമാറ്റിലും സജീവമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അതിനു ശേഷമേ ഏതെങ്കിലും ഒന്നിൽ നിന്നും മാറി നിൽക്കണോ എന്നതിൽ തീരുമാനമെടുക്കു എന്നും വിരാട് കോലി പറയുന്നു.
2021ലെ ടി20 ലോകകപ്പിന് ശേഷം ഏതെങ്കിലും ഫോർമാറ്റിൽ നിന്നും മാറിനിൽക്കുമോ എന്ന ചോദ്യത്തിനാണ് വിരാട് കോലി മറുപടി പറഞ്ഞത്. ‘മൂന്നു വർഷം കൂടി തിരക്കുള്ള ക്രിക്കറ്റ് കരിയർ തുടരാൻ എന്റെ മനസ് സജ്ജമാണ്. കഴിഞ്ഞ 8 വർഷമായി വർഷത്തിലെ 300 ദിവസവും ക്രിക്കറ്റിനായാണ് മാറ്റിവെച്ചത്’. വിരാട് കോലി വ്യക്തമാക്കുന്നു.
Read More: ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്നു- ‘ലളിതം സുന്ദരം’ ഷൂട്ടിംഗ് ആരംഭിച്ചു
ന്യൂസിലൻഡിന് എതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിരാട് കോലി.