മഹാവിപത്തിനെ മനക്കരുത്തുകൊണ്ട് തോൽപ്പിക്കാൻ ഊർജം പകർന്ന് ‘വൈറസ്’; മേക്കിങ് വീഡിയോ
ഇനിയെന്ത്…? കേരളം സംശയത്തിന്റെയും ആശങ്കയുടെയും നിഴലിൽ നിന്ന നാളുകൾ ഭീതിയോടെയല്ലാതെ മലയാളികൾക്ക് ഓർത്തെടുക്കാനാവില്ല. ‘എവിടെ തുടങ്ങണം.. എന്ത് ചെയ്യണം..? അധികൃതരും സാധാരണക്കാരും ഒരുപോലെ ചോദിച്ച ചോദ്യത്തിന് മുന്നിൽ ആത്മവിശ്വാസത്തോടെയും മനോധൈര്യത്തോടെയും എന്തിനേയും നേരിടാനുള്ള കരുത്തുമായി പരസ്പരം ചേർന്നു നിന്ന് നിപ എന്ന വൈറസിനെ പൊരുതി തോൽപ്പിച്ചവരാണ് നമ്മൾ മലയാളികൾ.
വീണുപോകാൻ സാധ്യതയുള്ള ഒട്ടേറെ വഴികളിൽ തോൽക്കാൻ മനസ്സില്ലാത്ത പോരാളികളായി നമ്മൾ നടന്നുകയറിയത് അതിജീവനത്തിലേക്ക് തന്നെയായിരുന്നു… നിപ എന്ന മഹാവിപത്തിൽ നിന്നും കോഴിക്കോടും മലപ്പുറവും അതിജീവിച്ചത് അതിന്റെ എല്ലാ നന്മയോടും പൂർണതയയോടുംകൂടി ‘വൈറസ്’ എന്ന ചിത്രത്തിലൂടെ ആഷിക് അബുവും കൂട്ടരും വെള്ളിത്തിരയിൽ എത്തിച്ചിരുന്നു. ഇപ്പോഴിതാ കൊറോണ എന്ന വൈറസിനെ തുരത്തിയോടിക്കാൻ ലോകജനതയോടൊപ്പം കേരളവും ചേർന്ന് നിൽക്കുമ്പോൾ മഹാവിപത്തിനെ മനക്കരുത്തുകൊണ്ട് തോൽപ്പിക്കാൻ ഊർജം പകരുകയാണ് ‘വൈറസ്’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോയിലൂടെ സിനിമാപ്രവർത്തകർ.
ചിത്രം പുറത്തിറങ്ങി മാസങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിന് കഥയൊരുക്കിയത് മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന് ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’.
രേവതി, കുഞ്ചാക്കോ ബോബന്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, രമ്യ നമ്പീശന്, ചെമ്പന്‍ വിനോദ്, സൗബിന് സാഹിര്‍, ദിലീഷ് പോത്തന് തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരന്നു.