30 അടി താഴ്ചയുള്ള കിണറ്റില്‍ വീണ നായയെ സാഹസികമായി രക്ഷിച്ച് യുവതി: വൈറല്‍ വീഡിയോ

February 1, 2020

അതിസാഹസികത നിറഞ്ഞ പല വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു യുവതിയാണ് വീഡിയോയിലെ താരം.

ആഴമുള്ള കിണറ്റിലേക്ക് വീണ തെരുവുനായയെ രക്ഷപ്പെടുത്തിയാണ് യുവതി കയ്യടി നേടുന്നത്. സ്വന്തം ജീവന്‍ പോലും പണയംവെച്ച് തെരുവുനായയെ രക്ഷപ്പെടുത്തുകയായിരുന്നു യുവതി. രജനി ഷെട്ടി എന്നാണ് യുവതിയുടെ പേര്. മംഗളൂരു സ്വദേശിനിയാണ്.

മുപ്പത് അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍ നിന്നുമാണ് യുവതി നായയെ രക്ഷപ്പെടുത്തിയത്. നായ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ നായയുടെ കരച്ചില്‍ കേട്ട് കിണറിന്റെ അരികിലെത്തി.

Read more: അഗ്നിപര്‍വ്വത സ്ഫോടനം ഒരു മനുഷ്യന്റെ തലച്ചോറിനെ തിളങ്ങുന്ന സ്ഫടികമാക്കി മാറ്റിയപ്പോള്‍: പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

കുട്ടികള്‍ നായയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒരു രാത്രി മുഴുവന്‍ കിണറ്റില്‍ കിടന്ന നായയെ പിറ്റേദിവസമാണ് വിവരമറിഞ്ഞെത്തിയ യുവതി രക്ഷപ്പെടുത്തിയത്. ശരീരത്തില്‍ കയറ് കെട്ടി യുവതി കിണറ്റില്‍ ഇറങ്ങി. തുടര്‍ന്ന് നായയെ മറ്റൊരു കയറില്‍ കെട്ടി. കരയില്‍ നിന്നവര്‍ നായയെും പിന്നീട് യുവതിയേയും കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.