‘അല വൈകുണ്ഠപുരമുലോ’ എന്ന സിനിമയില്‍ പ്രേക്ഷകര്‍ കാണാത്ത ഒരു രംഗം: വീഡിയോ

March 17, 2020

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് ‘അല വൈകുണ്ഠപുരമുലോ’. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു ചിത്രം. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗം പുറത്തെത്തി. അല്ലു അര്‍ജുനാണ് ഈ രംഗത്തെ പ്രധാന ആകര്‍ഷണവും.

മലയാളികളുടെ പ്രിയതാരം ജയറാമും ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തി. ജയറാമിന് പുറമെ മലയാളി താരം ഗോവിന്ദ് പത്മസൂര്യയെയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നിവേദ പേതുരാജ്, തബു, സുശാന്ത്, നവ്ദീപ്, രാഹുല്‍ രാമകൃഷ്ണ, ബ്രഹ്മാജി, മുരളി ശര്‍മ്മ, ഹര്‍ഷ വര്‍ധന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read more: ആ മഹാമാരിയുടെ കാലത്താണ് ഐസക് ന്യൂട്ടന്റെ വീട്ടുമുറ്റത്തെ മരത്തില്‍ നിന്നും ആപ്പിള്‍ താഴെ വീണതും ഗുരുത്വാകര്‍ഷണം തിരിച്ചറിയുന്നതും; ‘അത്ഭുതങ്ങളുടെ വര്‍ഷം’

അല്ലു അരവിന്ദും എസ് രാധാ കൃഷ്ണയും ചേര്‍ന്നാണ് ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിന്റെ നിര്‍മാണം. പി എസ് വിനോദാണ് ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.