കൊറോണ വൈറസിനെ ചെറുക്കാന്‍ ‘ബാറ്റ്മാന്‍ സ്യൂട്ട്’ പരിചയപ്പെടുത്തി ചൈനീസ് കമ്പനി

March 3, 2020

കൊറോണ ഭീതി ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല. വിവിധ രാജ്യങ്ങള്‍ കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നു. കൊറോണ വൈറസിനെ ചെറുക്കാന്‍ ശേഷിയുള്ള ബാറ്റ്മാന്‍ സ്യൂട്ട് പരിചയപ്പെടുത്തിയിരിക്കുകയാണ് ഒരു ചൈനീസ് കമ്പനി. ബെയജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെന്റ ചൈന എന്ന കമ്പനിയാണ് ഈ ബാറ്റ്മാന്‍ സ്യൂട്ട് പുറത്തിറക്കിയിരിക്കുന്നത്.

ബാറ്റ്മാന്‍ സ്യൂട്ട് മനുഷ്യശരീരത്തിലെ അരഭാഗം വരെ മറയ്ക്കുന്ന ആവരണം പോലെ പ്രവര്‍ത്തിക്കും. ഇതുവഴി വൈറസുമായി നേരിട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സമ്പര്‍ക്കത്തെ ചെറുക്കാന്‍ സാധിക്കും എന്നും പെന്റ ചൈന അവകാശപ്പെടുന്നു. താപനിയന്ത്രണത്തിനു വേണ്ടിയുള്ള പ്രത്യേക സംവിധാനവും സ്യൂട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്.

Read more: മേലാകെ മഞ്ഞ് വീണിട്ടും അരുമമക്കളെ കൈവിട്ടില്ല, മുട്ട വിരിയുന്നതുവരെ പ്രതീക്ഷയോടെ കാത്തിരുന്ന് ഒരു അമ്മപ്പരുന്ത്‌: വൈറല്‍ വീഡിയോ

പൊതു സ്ഥലങ്ങളിലൂടെ നടക്കുമ്പോള്‍ കൊറോണ വൈറസ് പകരുമെന്ന സാധ്യത ഈ സ്യൂട്ട് ഇല്ലാതാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. പുറത്ത് ഇടാവുന്ന ബാഗ് പോലെയാണ് ഈ സ്യൂട്ട് ധരിക്കാന്‍ സാധിക്കുക. സ്യൂട്ടിന്റെ ഫ്രെയിമിനായി ഉപയോഗിച്ചിരിക്കുന്നത് കനംകുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ ആണ്. പിവിസി ഫിലിം ഉപയോഗിച്ച് ഫ്രെയിമില്‍ ചുറ്റുന്നതോടെ ഉപയോഗിക്കുന്നവര്‍ക്ക് സംരക്ഷണ വലയമൊരുക്കാന്‍ സ്യൂട്ടിന് സാധിക്കുമെന്നും പെന്റ ചൈന ആവശ്യപ്പെടുന്നു. എന്നാല്‍ ഈ സ്യൂട്ട് എത്രത്തോളം വിജയകരമാണെന്ന കാര്യത്തില്‍ കൃത്യമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Read more: സന്ദര്‍ശകര്‍ തുള്ളിച്ചാടുമ്പോള്‍ കൂടെച്ചാടുന്ന മൃഗരൂപങ്ങള്‍, അതിശയിപ്പിക്കുന്ന ദൃശ്യാനുഭവം; അത്ഭുതമാണ് ഈ മൃഗശാല: വീഡിയോ

അതേസമയം ചൈനയില്‍ കണ്ടുതുടങ്ങിയ കൊറോണ വൈറസ് സാന്നിധ്യം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അറുപത് രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം ആളുകള്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലാണ്. അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇറ്റലിയില്‍ ഇതുവരെ 52 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇറാനില്‍ 66 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ 28 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു.