‘കുട്ടിത്തല’യുടെ പിറന്നാൾ ഗംഭീരമാക്കി ശാലിനിയും അജിത്തും- വീഡിയോ
പ്രേക്ഷകരുടെ പ്രിയ താരമാണ് അജിത്ത്. തല എന്നാണ് സ്നേഹത്തോടെ ആരാധകർ അദ്ദേഹത്തെ വിളിക്കുന്നതും. അജിത്തിനോടും കുടുംബത്തോടും വലിയ സ്നേഹവും ബഹുമാനവുമാണ് ആരാധകർക്ക്. മലയാളികളുടെ പ്രിയ നായിക ശാലിനിയെയാണ് അജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടു മക്കളാണ് അജിത്തിനും ശാലിനിക്കും.
#HBDChampAadvikAjith – Video Of The Day❤️
Once Again Wishing A Very Happy Birthday To Our Kutty THALA 🎂🎊#Valimai | #AadvikAJITH pic.twitter.com/H6hXzv3E1l— THALA AJITH (@ThalaAjith_Page) March 1, 2020
ഇപ്പോൾ ഇവരുടെ ഇളയ മകൻ അദ്വികിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കിയതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. മാർച്ച് 2ന് ആയിരുന്നു അദ്വികിന്റെ പിറന്നാൾ. ഞായറാഴ്ച വൈകിട്ട് ആയിരുന്നു പിറന്നാൾ ആഘോഷങ്ങൾ നടന്നത്.
Read More: ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച് ഭഗ്വാനി മുത്തശ്ശി; വീഡിയോ
ലാളിത്യം കൊണ്ടാണ് അജിത്തും ശാലിനിയും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്. മലയാളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് തല അജിത്തും ഭാര്യ ശാലിനിയും. ഇരുവരെയും പോലെത്തന്നെ മകൾ അനൗഷ്കയ്ക്കും ആദ്വിക്കിനുമുണ്ട് ആരാധകർ.