കൊവിഡ്-19: ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ ഇതാ…

March 16, 2020

ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ്-19 വ്യാപനം വർധിച്ചുവരികയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇതുവരെ വാക്സിനുകളോ, മരുന്നുകളോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വൈറസിന്റെ വ്യാപനം തടയാൻ പ്രത്യേക കരുതൽ ആവശ്യമാണ്. ഈ സാഹചര്യത്തിൽ കൊറോണയെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

വ്യക്തിത്വ ശുചിത്വമാണ് ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാര്യം.

കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് വൃത്തിയാക്കണം. ഇടയ്ക്കിടെ കൈകളുടെ ഉള്ളിലും പുറംകൈയിലും വിരലുകൾക്കിടയിലും സാനിറ്റൈസർ തേയ്ക്കണം.

പനി, ചുമ, ജലദോഷം, ശ്വാസംമുട്ട്, തൊണ്ടവേദന, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ഡോക്ടറെ കൃത്യമായി അറിയിക്കുക.

ഈ ദിവസങ്ങളിൽ കഴിവതും ആശുപത്രികളിൽ പോകുന്നത് ഒഴിവാക്കാം. ഒപ്പം ഒരുപാട് ആളുകൾ ഒന്നിക്കുന്ന സ്ഥലങ്ങളിൽ പോകാതിരിക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ മാസ്‌ക് ധരിച്ചുമാത്രം പുറത്തേക്ക് പോകുക.

അനാവശ്യ യാത്രകളും ഒഴിവാക്കാം.

മുഖത്തും കണ്ണിലും വായിലും മൂക്കിലും അനാവശ്യമായി തൊടുന്നത് കഴിവതും ഒഴിവാക്കാം.

ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി അനുസരിക്കുക.

വ്യാജസന്ദേശങ്ങളെ അവഗണിക്കുക.

അനാവശ്യ ഭീതി ഒഴിവാക്കുക. ഓർക്കുക ഭീതിയല്ല ജാഗ്രതയാണ് ആവശ്യം.