ദേ പോയി ദാ വന്നു; ചിരിനിറച്ച് ഒരു ഉറക്കം തൂങ്ങി വീഡിയോ

March 14, 2020

ഉറക്കം വന്നാൽ ആരായാലും ഉറങ്ങും. അതിൽ ഇത്ര ചിരിക്കാനെന്താ അല്ലേ..? പക്ഷെ സമൂഹമാധ്യമങ്ങളിൽ മുഴുവൻ ചിരിപടർത്തുകയാണ് മീർകാറ്റിന്റെ ഉറക്കം. ആഫ്രിക്കൻ രാജ്യങ്ങളിൽ കാണപ്പെടാറുള്ള ഒരുതരം ജീവിയാണ് മീർകാറ്റ്. കണ്ടാൽ കീരിയോട് സാമ്യമുള്ള ഈ ജീവി കൂടിന് പുറത്തിരുന്ന് ഉറക്കം തൂങ്ങുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്.

ലണ്ടൻ മൃഗശാലയിൽ നിന്നുള്ള ദൃശ്യങ്ങളാണിവ. വിനോദസഞ്ചാരികളിൽ ആരോ പകർത്തിയ വീഡിയോ എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായികഴിഞ്ഞു. ചെറു ചൂടൊക്കെ കൊണ്ട് ഉറക്കം തൂങ്ങുന്ന മീർ കാറ്റ് ഇടയ്ക്ക് പിറകോട്ട് വീഴാൻ തുടങ്ങുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

ഒടുക്കം ഉറങ്ങി തൂങ്ങി അവിടെത്തന്നെ വീണുപോകുകയാണ് മീർക്കാറ്റ്. പിന്നീട് കക്ഷി അവിടെക്കിടന്നുറങ്ങുന്നതും വീഡിയോയിൽ കാണാം. ഇതെല്ലം നോക്കി നിൽക്കുന്ന മറ്റൊരു മീർ കാറ്റിനെയും വീഡിയോയിൽ കാണാം.