കൊവിഡ്-19; സി ബി എസ് സി പരീക്ഷകൾ മാറ്റും, എസ് എസ് എൽ സി പരീക്ഷകൾക്ക് മാറ്റമില്ല

March 19, 2020
Civil service preliminary exam 2020

കൊറോണ വൈറസ് വ്യാപമാകുന്ന സാഹചര്യത്തിൽ സി ബി എസ് സി അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ. കേരള ആരോഗ്യ സർവകലാശാല ഈ മാസം 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. ഐ സി എസ് സി പരീക്ഷകൾക്കും മാറ്റമില്ല.

അതോടൊപ്പം മൂല്യനിർണയ പരിപാടികളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. എന്നാൽ എസ് എസ് എൽ സി, ഹയർസെക്കന്ററി, എട്ട്, ഒമ്പത്, ക്ലാസുകളിലെ പരീക്ഷകൾ മുൻ നിശ്ചയിച്ച് പ്രകാരം തന്നെ നടക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ വ്യക്തമാക്കി.

അതേസമയം മാർച്ച് 31 വരെ എല്ലാ പൊതുപരിപടികളും മറ്റിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 8944 ആയി.