ഇങ്ങനെയൊരു ജീവിയെ ഇതിനു മുന്‍പ് ആരെങ്കിലും കണ്ടിട്ടുണ്ടോ…; അപൂര്‍വ്വ ജീവിയെ കണ്ട് തലപുകഞ്ഞ് സോഷ്യല്‍ മീഡിയ: വീഡിയോ

March 17, 2020

കൗതുകം നിറഞ്ഞതും അമ്പരപ്പിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളുമൊക്കെ അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇക്കൂട്ടത്തില്‍ ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന കാഴ്ചകളും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് ഒരു വിചിത്ര ജീവിയുടെ വീഡിയോയാണ്.

ഇത് എന്തു ജീവിയാണെന്ന് തല പുകഞ്ഞ് ആലോചിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ പലരും. അപൂര്‍വ്വങ്ങളും രസകരവുമായ ചില പേരുകളും ജീവിക്ക് ചിലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജീവിയെക്കുറിച്ച് സംശയങ്ങള്‍ പ്രകടിപ്പിക്കുന്നവരും നിരവധിയാണ്.

Read more: ആ മഹാമാരിയുടെ കാലത്താണ് ഐസക് ന്യൂട്ടന്റെ വീട്ടുമുറ്റത്തെ മരത്തില്‍ നിന്നും ആപ്പിള്‍ താഴെ വീണതും ഗുരുത്വാകര്‍ഷണം തിരിച്ചറിയുന്നതും; ‘അത്ഭുതങ്ങളുടെ വര്‍ഷം’

നിരവധിപ്പേര്‍ അപൂര്‍വ്വ ജീവിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. പച്ച നിറമാണ് ജീവിക്ക്. ഈ ജീവി മരത്തിന്റെ ശിഖരത്തിലൂടെ പതിയെ നടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാഴ്ചയില്‍ തന്നെ കൗതുകം നിറയ്ക്കുന്നുണ്ട് ഈ ജീവി.