കടലു കാണാന്‍ മോഹിച്ച് അന്ന ബെന്‍, പ്രണയഭാവങ്ങളില്‍ റോഷനും; ‘കപ്പേള’ ടീസര്‍

March 5, 2020

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലെ ബേബി മോളായി എത്തി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് അന്ന ബെന്‍. താരം നായികയായെത്തിയ ‘ഹെലെന്‍’ എന്ന ചിത്രവും തിയേറ്ററുകളില്‍ കൈയടി നേടി. അന്നാ ബെന്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കപ്പേള’. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. മനോഹരമായ ഒരു പ്രണയരംഗമാണ് ടീസറില്‍.

മുഹമ്മദ് മുസ്തഫയാണ് ‘കപ്പേള’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടി. വിഷ്ണു വേണുവാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാം ആണ്.

Read more: വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഭക്ഷണസാധനങ്ങള്‍ കവരുന്ന ‘ആനക്കള്ളന്മാര്‍’: വൈറല്‍ വീഡിയോ

അന്ന ബെന്നിനും റോഷനുമൊപ്പം ശ്രീനാഥ് ഭാസിയും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കപ്പേളയ്ക്കുണ്ട്. തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.