ചക്ക എനിക്ക് നല്ല ഇഷ്ടമാണ്, വീട്ടിൽ ചക്കയുണ്ടാകുമ്പോൾ എനിക്ക് തരണം; കൗതുകം നിറച്ച് ഒരു ചക്കരകുട്ടിയുടെ ‘ചക്ക’ക്കൊതി, വീഡിയോ

March 2, 2020

കുസൃതിനിറച്ച കുട്ടികുറുമ്പുകളുടെ കളിയും ചിരിയും കൊച്ചുവർത്തമാനങ്ങളും ആസ്വാദകരെ പിടിച്ചിരുത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് ഒരു കൊച്ചു ചക്കപ്രേമി. “ചക്ക എനിക്ക് നല്ല ഇഷ്ടമാണ്, നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ ചക്ക ഉണ്ടാകുകയാണെങ്കിൽ എനിക്ക് കൊണ്ടുവന്ന് തരണം. ആദ്യത്തെ ചക്ക എനിക്ക് തരണം. പഴുത്ത ചക്കയാണ് എനിക്ക് ഏറ്റവും ഇഷ്ടം. ചക്കക്കൂട്ടാനും എനിക്ക് നല്ല ഇഷ്ടമാണ്.” കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

നിങ്ങളുടെ വീട്ടിൽ ചക്ക ഉണ്ടാവുകയാണെങ്കിൽ ഈ മോൾക്ക് ഒന്നു കൊണ്ടുക്കൊടുക്കണേ എന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഈ വീഡിയോ കണ്ട നിരവധി ആളുകളാണ് കുഞ്ഞുമോൾക്ക് ചക്ക എത്തിച്ചുനൽകാൻ തയാറായി എത്തിയിരിക്കുന്നത്. മോളുടെ അഡ്രസ് കിട്ടിയാൽ ചക്ക എത്തിച്ചുനൽകാമെന്നും നിരവധി ആളുകൾ അഭിപ്രായപ്പെട്ടു.

എന്നാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട ഈ വീഡിയോയിൽ കാണുന്ന കുഞ്ഞിന്റെ പേരോ വിവരങ്ങളോ ലഭ്യമല്ല. എന്നാലും ഈ കുഞ്ഞിന് ചക്ക എത്തിച്ചുനൽകാൻ തയാറായി നിരവധി സോഷ്യൽ മീഡിയ സുഹൃത്തുക്കൾ രംഗത്തുവന്നിട്ടുണ്ട്. വൈറൽ വീഡിയോ കാണാം.