ഐസൊലേഷൻ വാർഡിൽ സിനിമ പ്രദർശനം; പുതിയ നിർദ്ദേശവുമായി സിനിമാലോകം
ലോകം ഒറ്റകെട്ടായി കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം തീർക്കുകയാണ്. ഈ സാഹചര്യത്തിൽ ഐസൊലേഷൻ വാർഡിൽ സിനിമ പ്രദർശിപ്പിക്കണമെന്ന് അഭിപ്രായപ്പെടുകയാണ് ഇംഗ്ലീഷ് എഴുത്തുകാരനും സിനിമ നിരൂപകനുമായ പീറ്റർ ബ്രാഡ്ഷാ. ഇതിനായി ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്ക് അതിജീവനത്തിന് സഹായിക്കുന്ന 25 ചിത്രങ്ങളും പീറ്റർ നിർദ്ദേശിക്കുന്നുണ്ട്.
കോമഡിയും പ്രണയും നിറഞ്ഞ ചിത്രങ്ങളാണ് പീറ്റർ നിർദ്ദേശിക്കുന്നത്. സിനിമയോളം മനുഷ്യനെ സ്വാധീനിക്കുന്ന മറ്റൊന്നുമില്ല അതുകൊണ്ടുതന്നെ പീറ്റർ ബ്രാഡ്ഷായുടെ അഭിപ്രായത്തെ അനുകൂലിച്ച് നിരവധി ആളുകളാണ് എത്തുന്നത്.
അതേസമയം കൊവിഡ്- 19 പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഭയമല്ല ജാഗ്രതയാണ് ആവശ്യം. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ 122 രാജ്യങ്ങളിൽ എത്തിനിൽക്കുകയാണ്. ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊവിഡ്- 19 ബാധിതരുടെ എണ്ണം 1.40 ലക്ഷത്തോട് അടുക്കുകയാണ്.