സാരിയിൽ പുതിയ പരീക്ഷണവുമായി വേറിട്ട ലുക്കിൽ നിഖില വിമൽ

March 18, 2020

മലയാളികളുടെ പ്രിയ നടിയാണ് നിഖില വിമൽ. ‘ഭാഗ്യദേവത’ എന്ന സിനിമയിൽ ജയറാമിന്റെ അനിയത്തി വേഷത്തിൽ എത്തിയ നിഖില ‘ലവ്24 *7’ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറുകയായിരുന്നു.

വിടർന്ന കണ്ണും മനോഹരമായ നൃത്ത വൈഭവവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ നിഖില ഇപ്പോൾ സാരിയിൽ പുതിയ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ്.

View this post on Instagram

♣️♣️♣️

A post shared by Nikhila Vimal (@nikhilavimalofficial) on

കറുത്ത ലോങ്ങ് ടോപ്പും ആഷ് നിറത്തിലുള്ള സാരിയുമാണ് നിഖില അണിഞ്ഞിരിക്കുന്നത്. നാടൻ ലുക്കിലും മോഡേൺ ലുക്കിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് നിഖില വിമൽ.

നായികയായി അരങ്ങേറിയ ആദ്യ ചിത്രത്തിന് ശേഷം നീണ്ട ഇടവേള എടുത്തിരുന്നു നിഖില. പിന്നീട് തമിഴ് സിനിമ ലോകത്തേക്ക് ചേക്കേറിയ നടി ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ എത്തി. വീണ്ടും മലയാളത്തിൽ സജീവമാകുകയാണ് നിഖില.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലെ വേഷം കൈകാര്യം ചെയ്തതോടെയാണ് നിഖിലയ്ക്ക് കൂടുതൽ ആരാധകരെ ലഭിച്ചത്. ‘അരവിന്ദന്റെ അതിഥി’യിലും നല്ലൊരു വേഷമാണ് നടി ചെയ്തത്.