പറന്ന് പറന്ന് വിമാനത്തിനകത്തേക്ക്; യാത്രക്കാരേയും പൈലറ്റിനേയും വട്ടംകറക്കി പ്രാവുകൾ, വീഡിയോ
കൗതുകകരമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ പറന്ന് പറന്ന് വിമാനത്തിൽ കയറിക്കൂടിയ രണ്ട് പ്രാവുകളുടെ വീഡിയോയാണ് സമൂഹമാധ്യങ്ങളിൽ ചിരിപടർത്തുന്നത്. വിമാനം ഉയരുന്നതിന് തൊട്ടുമുൻപാണ് പ്രാവുകൾ വിമാനത്തിൽ കയറിക്കൂടിയത്. ഏറെ പണിപ്പെട്ടതിന് ശേഷമാണ് വിമാനത്തിനകത്ത് കയറികൂടിയ പ്രാവുകളെ പുറത്താക്കിയത്.
അഹമ്മദാബാദില്‍ നിന്നും ജെയ്പൂരിലേക്ക് പറക്കാനിരുന്ന ഗോ എയര്‍ ഫ്ലെെറ്റിലാണ് പ്രാവുകൾ കയറിപ്പറ്റിയത്. പ്രാവുകളെ പിടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജപ്പെട്ടതോടെ, വിമാനത്തിന്റെ വാതില്‍ തുറന്ന് പ്രാവുകളെ പുറത്താക്കുകയായിരുന്നു. അര മണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. എന്നാൽ വിമാനം ഉയരുന്നതിന് മുൻപ് പ്രാവുകളെ പുറത്താക്കാനായതുമൂലം വലിയൊരു ദുരന്തം ഒഴിവായി എന്നാണ് അധികൃതർ അറിയിക്കുന്നത്.
അതേസമയം പക്ഷികൾ ഇടിച്ചും വിമാനത്തിന് അപകടങ്ങൾ സംഭവിക്കാറുണ്ട്. എന്നാല്‍ പക്ഷികളുടെ ഇടിയെ അതിജീവിക്കാന്‍ തക്കവണ്ണം കരുത്തുണ്ട് വിമാനത്തിനും അവയുടെ എഞ്ചിനും. മൂന്നര കിലോയില്‍ കുറഞ്ഞ ഏതൊരു പക്ഷിയുടെ ഇടിയും വിമാനത്തെ അല്പംപോലും ബാധിക്കുകയില്ല.
ഇരട്ട എഞ്ചിനില്‍ ഒന്നിന്റെ പ്രവര്‍ത്തനത്തിന് തടസം സംഭവിച്ചാലും വിമാനത്തിന് സഞ്ചരിക്കാനാവും. എഞ്ചിനു പുറമെ കോക്പിറ്റിന്റെ ജനലിലും പക്ഷികള്‍ ഇടിക്കാറുണ്ട്. അക്രലിക്കും ഗ്ലാസും ഉപയോഗിച്ച് മൂന്നു പാളികളായാണ് കോക്പിറ്റിന്റെ ജനാലകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കോക്പിറ്റിന്റെ ജനാലയ്ക്കും പക്ഷികളുടെ ഇടി പ്രശ്നമാകാറില്ല. പക്ഷി ഇടിച്ചുണ്ടായ അപകടങ്ങളില്‍ അഞ്ച് ശതമാനം മാത്രമാണ് വിമാനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്.