‘അവർ കുലീനയായ വ്യക്തി മാത്രമല്ല, ബുദ്ധിമതിയായ സ്ത്രീയാണ്; ശരിക്കും ഹീറോയാണ്’- ആരോഗ്യമന്ത്രിയെ കുറിച്ച് നടി രഞ്ജിനി

രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ കേരളത്തിൽ ഇത്രയും ശക്തമായ പ്രതിരോധ സംവിധാനമുണ്ടായതിന് പിന്നിൽ ഒരു ഹീറോ ഉണ്ടെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. മറ്റാരുമല്ല, ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ. ഭരണത്തിലെത്തി അവർ കടന്നു പോയത് ഒട്ടേറെ വെല്ലുവിളികളിലൂടെയാണ്. മുൻപ് അഭിമുഖീകരിച്ചിട്ടില്ലാത്ത ആരോഗ്യ പ്രതിസന്ധികളിലൂടെയാണ് കുറച്ച് കാലങ്ങളായി കേരളം കടന്നു പോകുന്നത്.
നിപ്പയും കൊറോണയുമൊക്കെ അതിജീവിക്കാൻ വളരെ ഉത്തരവാദിത്തത്തോടെ അതെല്ലാം അതിജീവിക്കാൻ നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട് എന്ന് അഭിമാനത്തോടെയാണ് മലയാളികൾ പറയുന്നത്. ഒട്ടേറെ പേരാണ് ഷൈലജ ടീച്ചർക്ക് അഭിനന്ദനം അറിയിക്കുന്നത്. ഇപ്പോൾ നടി രഞ്ജിനിയും ഷൈലജ ടീച്ചർക്ക് അഭിനന്ദനം അറിയിക്കുകയാണ്.
രഞ്ജിനിയുടെ കുറിപ്പ്;
‘നമ്മുടെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറെയോർത്ത് എനിക്ക് അഭിമാനമാണ്. നിപ്പ മുതൽ ഇപ്പോൾ കൊറോണ വരെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടത് നേരിട്ടത് നോക്കിയാൽ ശെരിക്കും അവർ ഒരു ഹീറോ ആണ്. എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്നും പറയുകയാണെങ്കിൽ അവർ വെറും എളിമയുള്ള കുലീനയായ സ്ത്രീ മാത്രമല്ല, ബുദ്ധിമതിയുമാണ്. സ്നേഹം മാത്രം, നിങ്ങൾ മുന്നോട്ട് കുതിക്കൂ..എന്ന് നിങ്ങൾ വിളിക്കാറുള്ള മാണിക്യ ചെമ്പഴുക്ക.. പ്രതിസന്ധികൾ നേരിടുന്നതിൽ എനിക്ക് ഊർജമാണ് നിങ്ങൾ..’
വലിയ പിന്തുണയാണ് കൊറോണ പ്രതിരോധത്തിന് കെ കെ ഷൈലജക്ക് ലഭിക്കുന്നത്. രാപ്പകൽ ഇല്ലാതെ അവർ ജനങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ ഒപ്പം പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ഒട്ടേറെ ആളുകളാണ് എത്തുന്നത്.