മലർക്കൊടിപോലെ സൂനമ്മയുടെ പാട്ട്; ജനഹൃദയങ്ങൾ ഏറ്റുപാടിയ പാട്ടിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ സ്വീകാര്യത, വീഡിയോ

March 9, 2020

ചില പാട്ടുകൾ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും… വരികളിലെ ഭംഗിയും ആലാപനത്തിലെ മാധുര്യവും പലപ്പോഴും മനം കീഴടക്കാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയിരിക്കുകയാണ് സൂനമ്മ ആന്റണിയുടെ പാട്ട്.

‘മലർക്കൊടി പോലെ… വർണത്തുടി പോലെ…മയങ്ങൂ നീയെൻ മടിമേലേ’…എന്ന ഗാനമാണ് സൂനമ്മ പാടുന്നത്. ആലപ്പുഴ സ്വദേശിയായ സൂനമ്മ മത്സ്യത്തൊഴിലാളി കുടുംബാംഗമാണ്. ചെറുപ്പം മുതലേ പാട്ടിനെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന സൂനമ്മയ്ക്ക് പക്ഷെ പാട്ട് പഠിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ താളങ്ങൾ തെറ്റാതെ പാട്ടുകൾ ഏറ്റുപാടാറുണ്ട് ഈ ‘അമ്മ.

ചെറുപ്പം മുതലേ സ്റ്റേജുകളിൽ പാടി സമ്മാനങ്ങൾ വാങ്ങിയ സൂനമ്മ നിരവധി ഗാനമേളകളിലും പാടിയിട്ടുണ്ട്. ഇപ്പോൾ മക്കൾക്കും പാട്ടിന്റെ ഗുരു സൂനമ്മയാണ്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷാജിമോൻ ദേവസ്യയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സൂനമ്മയുടെ പാട്ട് ലോകം മുഴുവൻ ആസ്വദിച്ചത്. പാട്ടിന് ആരാധകരും ഏറെയുണ്ട്.