ട്രെയിൻ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റി ഇന്ത്യൻ റെയിൽവേ
March 29, 2020
രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ട്രെയിൻ കോച്ചുകളെ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്ത് ട്രെയിനുകൾ ഗതാഗതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ട്രെയിൻ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി ക്രമീകരിച്ചിട്ടിരിക്കുന്നത്. അടിയന്തിര സാഹചര്യം ഉണ്ടായാൽ മാത്രമായിരിക്കും ഇവ ഉപയോഗിക്കുക.
ട്രെയിനിലെ നോൺ ഏസി കോച്ചുകളാണ് ഐസൊലേഷൻ വാർഡുകളാക്കി ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്യാബിന്റെ നടുവിൽ ഉള്ള ബർത്തും, കോണികളും നീക്കം ചെയ്തു. ശൗചാലയങ്ങളും ഇടനാഴികളും ആവശ്യാനുസരണം ക്രമീകരിച്ചിട്ടുണ്ട്.